ഷംന കാസിം അമ്മയായി- മകനെ വരവേറ്റ് താരം
മലയാളത്തിലും തമിഴിലും അവിസ്മരണീയമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടി ഷംന കാസിമിനും ഭർത്താവും വ്യവസായിയുമായ ഷാനിദ് ആസിഫ് അലിക്കും കുഞ്ഞു പിറന്നു. കഴിഞ്ഞ ദിവസമാണ് ഷംനയെ ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഒരു ആൺകുഞ്ഞിന് ജന്മം നൽകി.
അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് ഭർത്താവ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഡിസംബർ അവസാനം ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ അമ്മയാകാൻ പോകുന്നുവെന്ന സന്തോഷവാർത്ത പങ്കുവെച്ചിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു താരത്തിന്റെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്.
കോളേജ് കുമാരൻ, മകരമഞ്ഞ്, ചട്ടക്കാരി, ഒരു കുട്ടനാടൻ വ്ലോഗ്, മധുരരാജ, ദൃശ്യം 2, തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് ഷംന. മറ്റു ഭാഷകളിൽ പൂർണ എന്ന പേരിൽ അറിയപ്പെടുന്നു. നാനിയും കീർത്തി സുരേഷും അഭിനയിച്ച ദസറയാണ് ഷംനയുടെ ഏറ്റവും പുതിയ ചിത്രം. മാർച്ച് 30ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച നിരൂപണങ്ങളുമായി പ്രദർശനം തുടരുകയാണ്.
Read Also: ഐസിൽ പമ്പരം പോലെ ചുറ്റിക്കറങ്ങി ഒരു 62 കാരി; അമ്പരപ്പിക്കുന്ന സ്കേറ്റിംഗ് പ്രകടനം-വിഡിയോ
അതേസമയം, 2022 ജൂൺ 2 ന് നടി ഷംന കാസിം ബിസിനസുകാരനായ ഷാനിദ് ആസിഫലിയെ വിവാഹം കഴിക്കുകയാണെന്ന് തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ അറിയിച്ചത്. പ്രഖ്യാപന വേളയിൽ, ഷംന കാസിം തന്റെ പ്രതിശ്രുതവരനോടൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും കുടുംബത്തിന്റെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവെക്കുന്നു എന്ന് കുറിക്കുകയും ചെയ്തു.
Story highlights- shamna kasim blessed with baby boy