കുട്ടിപ്പാട്ടുകാരെ അനുകരിച്ചു സിദ്നാൻ താജ്; പൊട്ടിച്ചിരിച്ചു മത്സരവേദി

April 7, 2023

കുട്ടിപ്പാട്ടുകാരാൽ സമ്പന്നമാണ് ഫ്ളവേഴ്‌സ് ടോപ് സിംഗറിന്റെ വേദി. ആദ്യ രണ്ട് സീസണുകളിലെയും പോലെ തന്നെ ഒരു പിടി കഴിവുറ്റ പ്രതിഭകളുമായാണ് ഇത്തവണയും ടോപ് സിംഗർ പ്രേക്ഷകർക്ക് മുൻപിലേക്കെത്തിയിരിക്കുന്നത്. പാട്ടും ആട്ടവും കുസൃതി നിറഞ്ഞ സംസ്‌കാരവുമായി എന്നും കുടുംബപ്രേക്ഷകരെ സന്തോഷത്തിലാഴ്ത്താൻ ഈ പരിപാടിക്ക് കഴിഞ്ഞിട്ടുണ്ട്.

ഇത്തവണ വേദിയിൽ തന്റെ മറ്റൊരു കഴിവ് പ്രദർശിപ്പിച്ചാണ് സിദ്നാൻ താജ് ഏവരെയും കയ്യിലെടുത്ത്. തന്റെ പ്രിയ സുഹൃത്തുക്കളെ അനുകരിച്ചു വിധികർത്താക്കളെ കുടുകുടെ ചിരിപ്പിക്കാൻ ഈ കൊച്ചു കലാകാരന് കഴിഞ്ഞു. പ്രേക്ഷകരുടെ പ്രിയപ്പെട്ട മേധക്കുട്ടിയെ അനുകരിച്ചു തുടങ്ങിയ സിദ്നാൻ പിന്നീട് വിധികർത്താക്കളുടെയും അവതാരകരുടെയും ആഗ്രഹപ്രകാരം മറ്റുള്ളവരെയും അവതരിപ്പിക്കുകയായിരുന്നു.

Read Also: ‘ഒരു മുത്തം കൊടുത്തിട്ട് പോടാ..’- കുട്ടി ആരാധകനെ ചേർത്ത് നിർത്തി മക്കൾ സെൽവൻ

നിറഞ്ഞ കയ്യടികളോടെയും പൊട്ടിച്ചിരികളോടെയുമാണ് ഏവരും ഈ കൊച്ചു കലാകാരനെ പ്രോത്സാഹിപ്പിച്ചത്. ഗിരിഷ് പുത്തഞ്ചേരിയുടെ വരികൾക്ക് എസ്.പി വെങ്കിടേഷ് ഈണം പകർന്ന മിന്നാരം എന്ന ചിത്രത്തിലെ എം.ജി ശ്രീകുമാർ ആലപിച്ച ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന എന്ന ഗാനം ആലപിക്കാൻ എത്തിയതായിരുന്നു ഈ കൊച്ചു മിടുക്കൻ. ടോപ് സിംഗർ സീസൺ 3 യിലെ ഏറ്റവും മികച്ച പാട്ടുകാരിൽ ഒരാൾ തന്നെയാണ് സിദ്നാൻ താജ്.

Story highlights- sidnan saj performance