കുടുംബത്തിനൊപ്പം പിറന്നാള്‍ ആഘോഷം; ചിത്രങ്ങൾ പങ്കുവെച്ച് മലയാളത്തിന്റെ പ്രിയനടി

April 19, 2023

മലയാളത്തിന്റെ പ്രിയ നായികാ സുചിത്രയുടെ പിറന്നാൾ ആഘോഷചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അമേരിക്കയിൽ കുടുംബത്തിനൊപ്പമായിരുന്നു നടിയുടെ പിറന്നാൾ ആഘോഷം. കുടുംബത്തോടൊപ്പം കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിക്കുന്ന ചിത്രങ്ങൾ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്. സുചിത്രയുടെ ഭർത്താവിനെയും മകളെയും ചിത്രങ്ങളിൽ കാണാം. നിരവധി പേരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയത്.

വിവാഹ ശേഷം അമേരിക്കയിലേക്ക് താമസം മാറിയ സുചിത്ര ഇപ്പോൾ വർഷങ്ങളായി അവിടെയാണ് താമസിക്കുന്നത്. പോയ സുചിത്ര വർഷങ്ങളായി കുടുംബത്തോടൊപ്പം അവിടെയാണ് താമസമാക്കിയിട്ടുള്ളത്.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

സിനിമയിൽനിന്നും വിട്ടുനിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും സുചിത്ര എന്ന നടി ഇന്നും മലയാളികൾക്ക് പ്രിയപ്പെട്ടതാണ്. ബാലതാരമായി സിനിമ ലോകത്തെത്തിയ സുചിത്ര പിന്നീട് നമ്പർ 20 മദ്രാസ് മെയിൽ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് സമ്മാനിച്ചത് ഒരുപിടി നല്ല മലയാള സിനിമകളായിരുന്നു. താരത്തിന്റെ വിശേഷങ്ങൾ ഏറെ സന്തോഷത്തോടെയാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Story highlights – suchitra murali celebrated birthday with family see photo