വേഗം കമന്റ്സ് പറഞ്ഞോ, എനിക്ക് ദേഷ്യം വരുന്നുണ്ട്; ഭാവയാമി കലിപ്പിലാണ്..

April 13, 2023

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സന്തോഷത്തിന്റെയും പൊട്ടിചിരിയുടെയും നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് എന്നും ഫ്ളവേഴ്സ് ടോപ് സിംഗർ. കുട്ടിപ്പാട്ടുകാരുടെ പാട്ടുകൾക്ക് ആരാധകരേറെയാണ്. ആടിയും പാടിയും കുസൃതികാണിച്ചും കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെയും നാമേവരെയും കളിചിരികളുടെ ലോകത്തേക്കെത്തിക്കുകയാണ് ഈ കൊച്ചു കുരുന്നുകൾ.

കുട്ടികുറുമ്പുകളുടെ മറുപടിക്ക് മുൻപിൽ പലപ്പോളും വിധികർത്താക്കളും അവതാരകരും പകച്ചു പോകാറുണ്ട്. ഇത്തവണ വിധികർത്താക്കളെ ഉത്തരം മുട്ടിച്ചു തനിക്കു മുൻപിൽ മുട്ട് മടക്കിച്ചത് ഭാവയാമി എന്ന ഏവരുടെയും ഭവിക്കുട്ടിയാണ്. 1964ൽ പുറത്തിറങ്ങിയ ആദ്യകിരണങ്ങൾ എന്ന ചിത്രത്തിലെ കല്യാണമോതിരം കൈ മാറും നേരം എന്ന ഗാനം ആലപിക്കാനെത്തിയതാണ് ഭവിക്കുട്ടി.

Read Also: ആ ഓട്ടുപാത്രത്തിലാണ് ഞാൻ ഇപ്പോളും ഭക്ഷണം കഴിക്കുന്നത്; അച്ഛന്റെ ഓർമ്മയിൽ ഹരിശ്രീ അശോകൻ

പാട്ടിനു ശേഷം കമന്റ്സ് പറയുമ്പോൾ എന്താണ് ഉൽകണ്ഠ എന്ന എം.ജി ശ്രീകുമാറിന്റെ ചോദ്യത്തിന് അത് കൽക്കണ്ടമാണ് എന്നായിരുന്നു കുട്ടിക്കുറുമ്പിയുടെ മറുപടി. കാട്ടുരാജാ ആരാണ് എന്ന രണ്ടാമത്തെ ചോദ്യത്തിന് അത് ശരത്തങ്കിൾ ആണെന്ന ഭവിയുടെ മറുപടിയിൽ അവതാരകരും വിധികർത്താക്കളും പൊട്ടിച്ചിരിച്ചു പോയി. വേഗം എല്ലാവരും കമന്റ്സ് പറഞ്ഞോ എനിക്ക് ദേഷ്യം വരുന്നുണ്ട് എന്ന കുറുമ്പിയുടെ ഭീഷണി കൂടിയായപ്പോ ചിരിക്ക് ഒന്നുകൂടി മാറ്റ് കൂടി. തന്റെ ആലാപന മികവിനാൽ എന്നും ഏവരെയും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു ഈ കൊച്ചു കലാകാരി. ഒരു കൂട്ടം കഴിവുറ്റ കലാകാരന്മാരെ വളർത്തിയെടുത്തുകൊണ്ട് മൂന്നാം സീസണിലും ജൈത്രയാത്ര തുടരുകയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ.

Story highlights- top singer contestant bhavayaami funny moments