താരവേദിയിൽ ചിരിമഴ പെയ്യിച്ച് ബിനു അടിമാലിയും സംഘവും; പൊട്ടിച്ചിരിച്ചു ലക്ഷ്മി ഗോപാലസ്വാമി

April 18, 2023

മലയാളി കുടുംബപ്രേക്ഷകരെ എന്നും കുടുകുടെ ചിരിപ്പിക്കുകയും ആവേശത്തിൽ ആറാടിക്കുകയൂം ചെയ്യുന്ന പ്രിയ പരിപാടിയാണ് ഫ്ളവേഴ്സ് സ്റ്റാർ മാജിക് . ഒരു പറ്റം കലാകാരൻമാർ ചിരിയുടെ അമിട്ടുപൊട്ടിക്കുമ്പോൾ കാഴ്ചക്കാർക്കും ഈ നിമിഷങ്ങൾ പൊട്ടിച്ചിരി സമ്മാനിക്കാറുണ്ട്. സ്കിറ്റുകളും ഗെയിമും കൊച്ചു കൊച്ചു വർത്തമാനങ്ങളുമായി മുന്നേറുന്ന സ്റ്റാർ മാജിക്കിന് പ്രേക്ഷകർ അനവധിയാണ്.

പ്രേക്ഷകരെയും അതിഥിയെയും കലാകാരന്മാരെയും ഒരുപോലെ ചിരിപ്പിക്കാൻ ഒരു പുതിയ വഴിയുമായാണ് അവതാരിക ലക്ഷ്മി നക്ഷത്രയുടെ ഇത്തവണത്തെ വരവ്. ഒരു കൊച്ചു ഗെയിമിലൂടെ നിമിഷങ്ങൾ കൊണ്ടാണ് വേദിയെ ചിരിയുടെ പൂരപ്പറമ്പാക്കി മാറ്റിയത്. പതിവ് പോലെ ഗെയിമു കളിക്കാൻ തയ്യാറായി നിന്നവർക്ക് ഒരു കൊച്ചു പണി കൊടുത്തു അവതാരക ,സംസാരിക്കുമ്പോൾ ‘അ’ അല്ലെങ്കിൽ ‘മ’ എന്നുള്ള അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ മാത്രമേ ഉപയോഗിക്കാൻ പറ്റു എന്ന്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

വളരെ രസകരമായി തന്നെ കലാകാരൻമാർ ഈ വെല്ലുവിളി ഏറ്റെടുത്തു. അവതാരികയുടെ ചോദ്യങ്ങൾക്കുള്ള ബിനു അടിമാലിയുടെ ഉത്തരങ്ങൾ കുറച്ചൊന്നുമല്ല പ്രേക്ഷകരെ ചിരിപ്പിച്ചത്. കൂട്ടത്തിൽ മനസുതുറന്നു ചിരിച്ച് അതിഥിയായെത്തിയ പ്രിയ താരം ലക്ഷ്മി ഗോപാലസ്വാമിയും. നോബി മാർക്കോസ് , കൊല്ലം സുധി, ഉല്ലാസ് പന്തളം,ഡയാന ,മാൻവി തുടങ്ങിയ മറ്റു താരങ്ങളും ഏവർക്കും സമ്മാനിച്ചത് ചിരിയുടെ നിമിഷങ്ങളാണ്. ഞാൻ ഈ നിമിഷങ്ങൾ വളരെയധികം ആസ്വദിക്കുന്നു എന്നാണ് പ്രിയതാരം ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞത്.

Story highlights- viral video of starmagic