പ്രതീക്ഷകളുടെയും പ്രത്യാശയുടെയും ഒരു വിഷുദിനം കൂടി
പ്രതീക്ഷയുടെ ഒരു വിഷുദിനം കൂടി വന്നെത്തി. സന്തോഷവും സമൃദ്ധിയും നിറഞ്ഞ ഓർമകളുടെ കൂടിയാണ് വിഷുക്കാലം. കണിയും കൈനീട്ടവും മനസിൽ നിറഞ്ഞു നിൽക്കുന്ന ഉത്സവകാലം. കേരളീയരുടെ കാര്‍ഷികോത്സവം എന്നാണ് വിഷു അറിയപ്പെടുന്നത്. വരാനിരിക്കുന്ന നല്ല നാളുകളിലേക്ക് ലോകമലയാളികൾ കണികണ്ടുണരുന്ന ദിനം. വിഷുവിന്റെ വരവിന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നാടെങ്ങും കണിക്കൊന്നകള്‍ പൂത്തുലഞ്ഞ് നില്ക്കും.
മലയാളികൾക്ക് ഐശ്വര്യത്തിന്റെ പൊൻ പുലരിയാണ് വിഷു. പുതുവർഷത്തിലേക്കുള്ള ചവടുവെയ്പ്പ്. സ്നേഹത്തിന്റെ കണിവെള്ളരിക്കൊപ്പം കണിക്കൊന്നയുടെ പീതവര്‍ണവും കൈനീട്ടത്തിന്റെ ഐശ്വര്യവും സമ്മാനിച്ച് മലയാളിക്ക് പ്രതീക്ഷയുടെ മാസമാണ് മേടം.
Read Also: കടലിനുള്ളിൽ നീലവെളിച്ചമൊളിപ്പിച്ച് പ്യൂർട്ടോ റിക്കോ- പ്രകൃതിയുടെ അതുല്യ പ്രതിഭാസം
വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് മലയാളികളുടെ മറ്റൊരു വിശ്വാസം. കേരളീയരുടെ കാര്‍ഷികോത്സവം എന്നും വിഷു അറിയപ്പെടുന്നു. പഴയ വിശ്വാസമനുസരിച്ച് കാര്‍ഷിക സമൂഹമായ കേരളത്തിന്റെ ഭൂപ്രകൃതിയിലാകെ മാറ്റത്തിന്റെ കാലമാണിത്. വയലുകളില്‍ കര്ഷകന് നിലമൊരുക്കി വിത്തിടീല്‍ തുടങ്ങുന്ന കാലം. വിഷുക്കാലത്ത് എങ്ങും ഉത്സവ പ്രതീതിയാണ്. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഉത്സവം.
Story highlights- vishu special