ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്; മുത്തശ്ശിയുടെ മുടി പല നിറത്തിൽ ഡൈ ചെയ്തു കൊച്ചുമകൾ

April 18, 2023

വാർദ്ധക്യത്തിൽ ആരാണല്ലേ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്? വാർദ്ധക്യത്തെ ആഘോഷമാക്കാൻ ശ്രമിക്കുന്നവരാണ് ഇന്ന് നമുക്ക് ചുറ്റുമുള്ളവരിൽ പലരും. അന്നോളം പുറത്തു പറയാത്തതും ചെറുതും വലുതുമായ മനസ്സിൽ ഒളിപ്പിച്ച പല ആഗ്രഹങ്ങളും ചിലർ പൊടി തട്ടി എടുക്കുന്നതും ഈ പ്രായത്തിലാകും.
അതിനു കൂട്ടായി മക്കളും കൊച്ചുമക്കളും ആകും പലപ്പോഴും കൂട്ടിനുണ്ടാവുക. ( Woman dyes her grandmother’s hair )

ഗുഡ് ന്യൂസ് മൂവ്മെന്റ് എന്ന ട്വിറ്റർ പേജിലൂടെ പുറത്തുവന്ന ഒരു വിഡിയോ ആണ് ഇപ്പോൾ ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സ്വന്തം മുത്തശ്ശിയുടെ വെളുത്ത മുടിയിൽ ചുവപ്പും നീലയും പച്ചയും നിറം നൽകുന്ന കൊച്ചുമകളുടെ വിഡിയോ ആണിത്. ഒരു എതിർപ്പും ഇല്ലാതെ തന്നെ ഏറെ ക്ഷമയോടെ ആസ്വദിച്ചാണ് മുത്തശ്ശി കൊച്ചുമകൾക്കു പരീക്ഷണത്തിനായി ഇരുന്നു കൊടുക്കുന്നത്.

Read Also: സൗദി അറേബ്യയുടെ ആഡംബരം വിളിച്ചോതാൻ ‘ഡ്രീം ഓഫ് ദി ഡെസേർട്ട്’ എന്ന 5 സ്റ്റാർ ആഡംബര ട്രെയിൻ വരുന്നു

ഓരോ നിറങ്ങൾ നൽകുമ്പോഴും പൊട്ടിച്ചിരിക്കുന്ന മുത്തശ്ശിയുടെ ദൃശ്യങ്ങൾ കാഴ്ചക്കാരിലും ചിരി ഉണർത്തുന്നു. ‘ഇപ്പോൾ എന്നെ കണ്ടാൽ ഈസ്റ്റർ എഗ്ഗ് ആണെന്ന് തോന്നും’ എന്ന മുത്തശ്ശിയുടെ കമന്റിനെ പൊട്ടിച്ചിരിയോടെയാണ് ഏവരും കേട്ടിരുന്നത്. തന്റെ പുതിയ രൂപത്തിൽ ഏറെ സന്തോഷവതിയായി ചിരിച്ചു നിൽക്കുന്ന മുത്തശ്ശിയെ കാണിച്ചു വിഡിയോ അവസാനിക്കുകയാണ്. ഒരു ചിരിയോടെയല്ലാതെ കണ്ടു തീർക്കാൻ കഴിയാത്ത ഈ വിഡിയോ ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്.

Story highlights- Woman dyes her grandmother’s hair