ഒരു ബർഗറിന് ഇത്ര വിലയോ? ലോകത്തിലെ ഏറ്റവും വിലപിടിച്ച സാൻഡ്വിച്ച്
കൗതുകകരമായ നിരവധി കാര്യങ്ങൾ നമുക്ക് ചുറ്റുമായി നടക്കാറുണ്ട്. ചിലതൊക്കെ നമുക്ക് വളരെയധികം ആശ്ചര്യം തോന്നിപ്പിക്കുന്നതാണ്. ചിലത് വിശ്വസിക്കാൻ പ്രായസമുള്ളതും. അങ്ങനെയൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോകത്തിലെ ഏറ്റവും വില വിലപിടിച്ച സാൻഡ്വിച്ചിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ന്യൂയോർക്കിലെ സെറൻഡിപിറ്റി 3 എന്നറിയപ്പെടുന്ന ഭക്ഷണശാലയാണ് ഈ സാൻഡ്വിച്ച് അവതരിപ്പിച്ചിരിക്കുന്നത്. 214 ഡോളർ അതായത് ഏകദേശം 17000 രൂപയ്ക്കാണ് ഈ സാൻഡ്വിച്ച് വിൽക്കുന്നത്. ( worlds most expensive sandwich )
ഏറ്റവും വില കൂടിയ സാന്‍വിച്ചിനുള്ള ഗിന്നസ് റെക്കോര്‍ഡും ഈ റസ്റ്ററന്റ് സ്വന്തമാക്കിയിരിക്കുകയാണ്. ദി ക്വിന്റെസന്‍ഷ്യല്‍ ഗ്രില്‍ഡ് ചീസ് സാന്‍വിച്ച് എന്നാണ് ഇതിന്റെ പേര്. ഏപ്രില്‍ 12ന് ദേശീയ ഗ്രില്‍ഡ് ചീസ് ദിനത്തോടനുബന്ധിച്ചാണ് ഈ സാന്‍വിച്ച് ഭക്ഷണപ്രേമികള്‍ക്കായി ഒരുക്കുന്നത്.
അതുകൊണ്ട് തന്നെ ഈ സാൻഡ്വിച്ച് ഇപ്പോഴും ലഭ്യമല്ല. മെയ്, ജൂണ്‍ കാലഘട്ടത്തില്‍ മാത്രം പാലുല്‍പാദിക്കുന്ന ഇറ്റലിയിലെ ഒരു തരം പശുവിന്റെ പാലില്‍ നിന്നുമുണ്ടാക്കിയ ചീസാണ് സാന്‍വിച്ചിനായി ഉപയോഗിക്കുന്നത്. അതാണ് ഉയര്‍ന്ന വിലയ്ക്കുള്ള ഒന്നാമത്തെ കാരണം. ലോകത്തിൽ ആകെ 25,000 മാത്രം ഈ പശുക്കൾ വരുന്നുള്ളു.
23 k ഭക്ഷ്യയോഗ്യമായ സ്വർണതരികൾ കൊണ്ട് ടോസ്റ്റ് ചെയ്തെടുക്കുന്ന സാൻവിച്ചിന്റെ അരികുകൾ അലങ്കരിച്ചിരിക്കുകയാണ്. ഷെൽ ഫിഷ് ചേർത്തു തയാറാക്കുന്ന ഡിപ്പിങ് സോസും ലോകപ്രസിദ്ധമായ ഇറ്റാലിയൻ തക്കാളിയും ഇതിനൊപ്പമുണ്ട്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് സാൻഡ്വിച്ചിന്റെ ചിത്രം ഇതിനോടകം തന്നെ വൈറലാണ്.
Story Highlights: worlds most expensive sandwich in grilled cheese day