ടിവി റിമോട്ടിനെക്കാൾ നീളം കുറവ്; ഇത് ലോകത്തിലെ ഏറ്റവും ചെറിയ നായ

April 11, 2023
World's Shortest Dog

ലോകത്തിലെ ഏറ്റവും ചെറിയ നായയെ കുറിച്ച് കേട്ടിട്ടുണ്ടോ? രണ്ട് വയസ്സ് പ്രായമുള്ള ചിഹുവാഹുവ ഇനത്തിൽപ്പെട്ട നായയാണ് ഈ വിശേഷണത്തിൽ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. പേൾ എന്നാണ് ഈ നായകുഞ്ഞന്റെ പേര്. ഏറ്റവും നീളം കുറഞ്ഞ നായയെന്ന റെക്കോർഡാണ് പേൾ സ്വന്തമാക്കിയിരിക്കുന്നത്. ( World’s Shortest Dog )

2020 സെപ്തംബർ ഒന്നിനാണ് പേൾ ജനിച്ചത്. അമേരിക്കയിലാണ് താമസം. 9.14 സെന്റിമീറ്ററാണ് പേളിന്റെ ഉയരം. ഒരു ഡോളർ നോട്ടിന് സമാനമായാണ് പേളിന്റെ വീതി. ഭാരം 553 ഗ്രാം മാത്രമാണ്. നേരത്തെ ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്ന മിറക്കിൾ മൈലി എന്ന ചിഹുവാഹുവ ഇനത്തിന്റെ ബന്ധുവാണ് പേൾ എന്നതും രസകരമായ വസ്തുതയാണ്. ജനനസമയത്ത് പേളിന്റെ ഭാരം മൈലിയെപ്പോലെ 28 ഗ്രാം ആയിരുന്നു.

Read Also: കുഞ്ചാക്കോ ബോബനും ജയസൂര്യയും വീണ്ടുമൊന്നിക്കുന്ന ‘എന്താടാ സജി’- ചിത്രത്തിലെ ഗാനം ശ്രദ്ധനേടുന്നു

ഒരു ടിവി റിമോട്ടിനേക്കാൾ ചെറുതാണ് പേൾ എന്ന നായ. ഫ്ലോറിഡയിലെ ഒർലാൻഡോയിലെ ക്രിസ്റ്റൽ ക്രീക്ക് അനിമൽ ഹോസ്പിറ്റലിലായിരുന്നു പേളിന്‍റെ ജനനം. ആശുപത്രിയില്‍ വച്ചു മൂന്ന് തവണ പേളിന്‍റെ ഉയരം കൃത്യമായി അളന്നിട്ടുണ്ട്. ഭക്ഷണത്തിന്റെ കാര്യത്തിൽ ചിട്ടക്കാരിയാണ് പേൾ. ചിക്കനും സാൽമണുമാണ് ഏറെ ഇഷ്ടം.

പേൾ വളരെ കാം ആൻഡ് കൂൾ ആയ നായയാണ് എന്നാണ് വനേസ പറയുന്നത്. നല്ല വസ്ത്രം ധരിക്കാനും ഷോപ്പിംഗിന് പോകാൻ ഒക്കെയും പേളിന് വളരെ ഇഷ്ടമാണ്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പോസ്റ്റ് ചെയ്ത ഒരു ബ്ലോഗിൽ പേളിനെ ഒരു പന്ത് പോലെ എന്നാണ് ഉപമിച്ചിരിക്കുന്നത്. വാർത്തകൾ പുറത്തുവന്നതോടെ പേളിന് ആരാധകരും ഏറെയാണ്.

അവളെ ലഭിച്ചതിൽ ഞങ്ങൾക്ക് ഏറെ സന്തോഷമുണ്ടെന്നും ഞങ്ങൾ അതിൽ ഏറെ ഭാഗ്യവാന്മാരെന്നും ഈ വാർത്ത ലോകവുമായി പങ്കിടാനാകുന്നത് അതുല്യമായ അവസരമാണെന്നും ഉടമയായ സെംലർ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlight : World’s Shortest Dog, Tinier Than A TV Remote, Sets Guinness World Record