ലളിതം സുന്ദരം; നടി അപൂർവ്വ ബോസ് വിവാഹിതയായി

May 6, 2023

മലയാളത്തിലെ ജനപ്രിയ നടി അപൂർവ ബോസ് വിവാഹിതയായി. നടിയുടെ ദീർഘകാല സുഹൃത്തായ ധിമൻ തലപത്രയുമായുള്ള വിവാഹ ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. ‘മലർവാടി ആർട്‌സ് ക്ലബ്’ എന്ന ചിത്രത്തിലൂടെ സുപരിചിതയായ നടി ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. വളരെ ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങിൽ പതിവായുള്ള വിവാഹ രീതികൾ ഉണ്ടായിരുന്നില്ല.

2010ൽ വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിവിൻ പോളി, ഭഗത് ബേബി മാനുവൽ, അജു വർഗീസ്, ഹരികൃഷ്ണൻ, നെടുമുടി വേണു തുടങ്ങിയ അഭിനേതാക്കൾ അണിനിരന്ന മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയാണ് അപൂർവ ബോസ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. സിനിമയിൽ രേവതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപൂർവ ബോസ് പ്രേക്ഷകരിൽ നിന്ന് വളരെയധികം അംഗീകാരം നേടി.

Read also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

‘പ്രണയം’, ‘പത്മശ്രീ ഭാരത് ഡോ. സരോജ് കുമാർ’, ‘പൈസ പൈസ’, ‘പകിട’, ‘ഹേയ് ജൂഡ്’ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിൽ അപൂർവ ബോസ് പിന്നീട് ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. സിനിമയിൽ നിന്നും വിട്ടുനിൽക്കുന്ന അപൂർവ ഇപ്പോൾ യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാം കമ്മ്യൂണിക്കേഷൻസ് കൺസൾട്ടന്റ്റ് ആണ്. കൊച്ചി സ്വദേശിനിയായ അപൂർവ്വ ലോയിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് ജോലിയിൽ പ്രവേശിച്ചത്. ഇപ്പോൾ ജനീവയിലാണ് നടി ജോലി ചെയ്യുന്നത്.

Story highlights- actress apoorva bose got married