ശ്രദ്ധനേടി മലയാളത്തിന്റെ പ്രിയ താരസുന്ദരിയുടെ കുട്ടിക്കാല ചിത്രം

അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ മികവ് പുലർത്തുന്ന നടിയാണ് അനു സിതാര. ലോക്ക് ഡൗൺ കാലത്ത് യൂട്യൂബ് ചാനൽ ആരംഭിച്ച അനു സിതാര, നിരവധി നൃത്തങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരുന്നു. നൃത്തത്തിന് പുറമെ പാട്ടും, നാട്ടിലെ വിശേഷങ്ങളുമൊക്കെയായി അനു സിതാര സജീവമായിരുന്നു. ഒരു കലാകുടുംബത്തിൽ നിന്നുമാണ് അനു സിതാര സിനിമയിലേക്ക് എത്തിയത്. അച്ഛൻ നാടകനടനും, അമ്മ നർത്തകിയും, സഹോദരി നർത്തകിയും ഗായികയുമാണ്.
ഇപ്പോഴിതാ, കുട്ടിക്കാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടി. അമ്മയ്ക്കൊപ്പമുള്ള ചിത്രമാണ് അനു സിതാര പങ്കുവെച്ചിരിക്കുന്നത്. മുൻപും നടിയുടേതായി നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയും ചെയ്തിരുന്നു.
മലയാള സിനിമയിൽ ശാലീനതയുടെ പര്യായമായി മാറിയ നടി കൂടിയാണ് അനു സിതാര. നാടൻ ഭംഗിയാണ് താരത്തിന്റെ ആകർഷണീയത. വിവാഹ ശേഷം സിനിമയിൽ നിന്നും നടിമാർ വിട്ടുനിൽക്കുമ്പോൾ അനു സിതാരയുടെ കാര്യം നേരെ മറിച്ചാണ്. ഫാഷൻ ഫോട്ടോഗ്രാഫറായ വിഷ്ണുവുമായുള്ള വിവാഹ ശേഷമാണ് അനു സിതാര സിനിമയിൽ സജീവമായത്.
Read also: ചാക്കോച്ചന്റെ സമ്മാനം; ഇത് ‘സൺ ഗ്ലാസ്’- ചിത്രം പങ്കുവെച്ച് രമേഷ് പിഷാരടി
അതേസമയം, അനു സിതാര നായികയാകുന്ന പുതിയ ചിത്രമാണ് ‘ദുനിയാവിന്റെ ഒരറ്റത്ത്’. ആലപ്പുഴയിൽ നിന്നും മട്ടാഞ്ചേരിയിലേക്ക് വിവാഹം കഴിഞ്ഞെത്തുന്ന കഥാപത്രമാണ് അനു സിതാരയുടേത്. ടോം ഇമ്മാട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, പ്രശാന്ത് മുരളി, സുധി കോപ്പ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Story highlights- anu sithara childhood photo with mother