രോഗപ്രതിരോധം മുതൽ തിളക്കമുള്ള ചർമ്മം വരെ; വെറുംവയറ്റിൽ വെള്ളം കുടിച്ചാൽ നിരവധി ഗുണങ്ങൾ
ദാഹിക്കുമ്പോഴും എരിവ് അനുഭവപ്പെടുമ്പോഴുമൊക്കെയാണ് എല്ലാവരും പൊതുവെ വെള്ളം കുടിക്കുന്നത്. എന്നാൽ, യഥാർത്ഥത്തിൽ വെറും വയറ്റിലാണ് വെള്ളം കുടിക്കേണ്ടത്. കാരണം, നമ്മുടെ ശരീരത്തിന്റെ ഏതാണ്ട് 70% വെള്ളവും അടങ്ങിയതാണ്. അവയവങ്ങളുടെ സാധാരണവും സുഗമവുമായ പ്രവർത്തനത്തിന് വെള്ളം അത്യാവശ്യവുമാണ്. വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലെ എല്ലാ പ്രശ്നങ്ങളും ഭേദമാക്കും.
ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം അനിവാര്യമാണെന്ന് എല്ലാവർക്കുമറിയാം. ശരീരത്തിലെ ഫ്ലൂയിഡ് ബാലൻസ് നിലനിർത്താൻ വെള്ളം വളരെ അത്യാവശ്യമാണ്.ഒഴിഞ്ഞ വയറ്റിൽ പതിവായി വെള്ളം കുടിക്കുന്നത് ശീലമാക്കുന്നത് രോഗപ്രതിരോധ ശേഷിക്ക് ഗുണം ചെയ്യും. അണുബാധകളെ ചെറുക്കാൻ ഇത് സഹായിക്കും.
ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് ദഹനനാളത്തെ നിയന്ത്രിക്കാൻ സഹായിക്കും. ധാരാളം വെള്ളം കുടിക്കുമ്പോൾ മലവിസർജ്ജനത്തെ സുഗമമാക്കുകയും ചെയ്യും. പതിവായി തലവേദനയും മൈഗ്രെയ്നും അനുഭവിക്കുന്നതിന്റെ പ്രധാന കാരണം ശരീരത്തിലെ ജലത്തിന്റെ അഭാവമാണ്. നിർജ്ജലീകരണം തലവേദനയുടെ മൂലകാരണമാണ്. ഇടവേളകളിൽ, പ്രത്യേകിച്ച് ഒഴിഞ്ഞ വയറ്റിൽ കുടിവെള്ളം സ്വാഭാവികമായും തലവേദന ഒഴിവാക്കാൻ സഹായിക്കും.
വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ വെള്ളം കുടിക്കുന്നത് സഹായിക്കും. മാത്രമല്ല ഇടയ്ക്കിടെകുടിക്കുന്നത് വയറു നിറഞ്ഞിരിക്കാൻ സഹായിക്കും. കൂടാതെ, ഇതിന് വിപരീത ഫലങ്ങളൊന്നുമില്ല. ധാരാളം വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ സഹായിക്കുന്നതിനാൽ, കലോറി വേഗത്തിൽ കത്തിക്കാൻ സഹായിക്കുന്നു.
Read also: കുപ്പിവളയും നാടൻ ചേലും- ചിത്രങ്ങളുമായി രജീഷ വിജയൻ
തിളക്കമുള്ള ചർമ്മം ലഭിക്കാനുള്ള എളുപ്പവഴിയാണ് ധാരാളം വെള്ളം കുടിക്കുന്നത്. ശരീരത്തിൽ വിഷവസ്തുക്കൾ അടിഞ്ഞുകൂടുന്നതിനാൽ സാധാരണയായി ഇരുണ്ട പാടുകളും നിറം മങ്ങലും ഉണ്ടാകുന്നു. ശരീരത്തിൽ നിന്ന് ഈ അനാവശ്യ വിഷവസ്തുക്കളെ നീക്കംചെയ്യാൻ വെള്ളം സഹായിക്കും. ഒഴിഞ്ഞ വയറ്റിൽ വെള്ളം കുടിക്കുന്നത് ചർമ്മം തെളിയാനുള്ള പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.
Story highlights- benefits of drinking water