കുപ്പിവളയും നാടൻ ചേലും- ചിത്രങ്ങളുമായി രജീഷ വിജയൻ

May 31, 2023

അവതാരകയായി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ രജീഷ വിജയൻ ‘അനുരാഗ കരിക്കിൻവെള്ളം’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും രജീഷ സ്വന്തമാക്കി. ഇപ്പോൾ മറ്റുഭാഷകളിലും തിരക്കുള്ള നടിയാണ് രജീഷ. സിനിമാതിരക്കുകൾക്കിടയിൽ മനോഹരമായ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി ഇപ്പോൾ.

കുപ്പിവളയും സാരിയും അണിഞ്ഞ് നാടൻ ചേലിലാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് കൈയടി നേടുന്ന താരമാണ് രജിഷ വിജയന്‍. അവതരിപ്പിക്കുന്ന ഓരോ കഥാപാത്രങ്ങളേയും അഭിനയമികവു കൊണ്ട് താരം പരിപൂര്‍ണ്ണതയിലെത്തിക്കുന്നു. മലയാളത്തിന് പുറമെ തമിഴിലും മികച്ച സ്വീകാര്യത നേടിയ താരമാണ് രജിഷ വിജയന്‍. 

Read Also: 24 കണക്ട് പര്യടനം ഇന്ന് മലപ്പുറത്ത്; ‘പ്രവാസി ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ ജനകീയ സംവാദം

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് രജിഷ വിജയന്‍ ചുവടുവെച്ചത്. ഈ സിനിമയിലെ കഥാപാത്രം മികച്ച പ്രേക്ഷക സ്വീകാര്യതയും നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും താരം നേടി. പിന്നീട് ജോര്‍ജ്ജേട്ടന്‍സ് പൂരം, ഒരു സിനിമാക്കാരന്‍, ജൂണ്‍, ഖോ ഖോ, ഫൈനല്‍സ്, ലവ് തടങ്ങിയ ചിത്രങ്ങളിലും താരം തിളങ്ങി. ധനുഷ് നായകനായെത്തിയ കര്‍ണന്‍ എന്ന ചിത്രത്തിലൂടെയാണ് രജിഷ തമിഴില്‍ അരങ്ങേറ്റം കുറിച്ചത്.

Story highlights- rajisha vijayan traditional kerala photoshoot