24 കണക്ട് പര്യടനം ഇന്ന് മലപ്പുറത്ത്; ‘പ്രവാസി ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ ജനകീയ സംവാദം

May 29, 2023

ആഗോള മലയാളികളുടെ ബൃഹദ്ശൃംഘലയായ 24 കണക്ടിന്റെ റോഡ് ഷോ മലബാറിലേക്ക് പ്രവേശിച്ചു. മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് തുടങ്ങിയ റോഡ് ഷോ ഇന്ന് വേങ്ങരയിലും മഞ്ചേരി പുല്ലഞ്ചേരിയിലും പര്യടനം നടത്തും. പ്രവാസി ഇന്നലെ ,ഇന്ന് ,നാളെ എന്ന വിഷയത്തില്‍ പ്രവാസികളുടെ സംഭാവനകളും പ്രശ്നങ്ങളും പുല്ലഞ്ചേരി വേട്ടേക്കോട് നടക്കുന്ന ജനകീയ സംവാദവേദിയില്‍ ചര്‍ച്ചയാകും

സമൂഹത്തില്‍ സഹായമാവശ്യമുള്ളവരെയും സഹായം നല്‍കാന്‍ മനസുള്ളവരെയും കോർത്തിണക്കുന്ന 24ന്റെ ബ്രഹദ്പദ്ധതിയാണ് 24 കണക്ട് . തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും വിജയകരമായി പര്യടനം പൂര്‍ത്തിയാക്കിയാണ് റോഡ് ഷോ മലപ്പുറം ജില്ലയിലേക് പ്രവേശിച്ചത്.തിരുവനന്തപുരത്തുനിന്ന് 15ന് ആരംഭിച്ച യാത്ര പതിനാലാം ദിനം വൻ ആവേശത്തോടെയാണ് ജില്ലയിലെത്തിയത്.ആദ്യദിനത്തില്‍ പെരിന്തൽമണ്ണ മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻറിൽ റോഡ്‌ഷോക്ക് വലിയ സ്വീകരണം ലഭിച്ചു

ആവേശം നിറക്കാന്‍ ഫ്‌ള്വേഴ്‌സ് ടോപ്പ് സിംഗറിലെ കലാകാരന്മാരുടെ പരിപാടികളും സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പും തത്സമയ സമ്മാനവിതരണവും നടന്നു .
ഇവ എല്ലാ കേന്ദ്രങ്ങളിലും നടക്കുന്നുണ്ട്.

Read also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

ഇന്ന് ഉച്ചക്ക് ശേഷം 2 മണിക്ക് വേങ്ങര ബസ് സ്റ്റാന്റിലും വൈകുന്നേരം 7 മണിക്ക് മഞ്ചേരിക്കടുത്ത് പുല്ലഞ്ചേരി വേട്ടേക്കോടുമാണ് അടുത്ത സ്വീകരണ കേന്ദ്രങ്ങൾ .വേട്ടേകോട് നിന്നൂസ് ബേക്കറിക്ക് സമീപം 7 മണിക്ക് നടക്കുന്ന ജനകീയ സംവാദ സദസ്സിൽ പ്രവാസി ഇന്നലെ ഇന്ന് നാളെ എന്ന വിഷയം ചർച്ചയാകും.
ട്വന്റി ഫോര്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ഉന്മേഷ് ശിവരാമൻ ചർച്ച നയിക്കും.രണ്ടാം ദിനത്തിൽ കൊണ്ടോട്ടി ,നിലമ്പൂർ ,വഴിക്കടവ് എന്നിവടങ്ങളിലാണ് പര്യടനം.

Story highlights- 24 connect road show malabar area