പനിനീർദളങ്ങൾക്കൊപ്പം പിറന്നാൾ- ആഘോഷ വിഡിയോയുമായി ഭാമ

May 25, 2023

ശാലീനതയിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ നടിയാണ് ഭാമ. വിവിധ ഭാഷകളിൽ സാന്നിധ്യമറിയിച്ച താരം വിവാഹ ശേഷം മകൾ പിറന്നതോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സ്‌ക്രീനിൽ ഇല്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് ഭാമ. കുടുംബ വിശേഷങ്ങളും പഴയ സിനിമാ ഓർമ്മകളുമെല്ലാം ഭാമ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളാണ് നടി പങ്കുവയ്ക്കുന്നത്. പനിനീർദളങ്ങൾക്കൊപ്പം മനോഹരമായ പിറന്നാളാണ് നടിക്കായി സുഹൃത്തുക്കൾ ഒരുക്കിയത്. ആഘോഷ ചിത്രങ്ങൾ ഭാമ പങ്കുവെച്ചിട്ടുണ്ട്.

പിറന്നാൾ ആശംസകൾക്ക് എല്ലാവര്ക്കും നന്ദി എന്നുപറഞ്ഞുകൊണ്ടാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ബിസിനസ്സുകാരനായ അരുൺ ജഗദീശാണ് ഭാമയുടെ ഭർത്താവ്. വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വിഡിയോയുമെല്ലാം ഭാമ പങ്കുവെച്ചിരുന്നു. സിനിമയിൽ നിന്നും ഇടവേളയെടുത്തെങ്കിലും യൂട്യൂബ് ചാനലിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ് നടി.അതോടൊപ്പം, വാസുകി എന്ന പേരിൽ സാരികൾക്കായി ഒരു ബ്രാൻഡും ആരംഭിച്ചിട്ടുണ്ട് ഭാമ.

Read ALSO: അതിശയിപ്പിക്കുന്ന കാഴ്ചാനുഭവം; ഇവയാണ് ലോകത്തിലെ വിചിത്രമായ ചില കെട്ടിടങ്ങള്‍

2007 ൽ ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് ഭാമ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. ഒരു പരസ്യ ചിത്രത്തിന്റെ ഇടക്ക് ലോഹിതദാസ് ഭാമയെ കാണാൻ ഇടയായതാണ് ഭാമയുടെ സിനിമ അരങ്ങേറ്റത്തിന്റെ തുടക്കം. സ്കൂളിൽ പഠിക്കുന്ന സമയത്ത് കലോത്സവ വേദികളിൽ സജീവമായിരുന്ന ഭാമ പരസ്യ രംഗത്തും സജീവമായിരുന്നു. പിന്നീട് തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും ഭാമ താരമായി.

Story highlights- bhama celebrating her birthday