ഒരുപാടിഷ്ടപ്പെട്ടാണ് ഞാൻ ‘അനുരാഗ’ത്തിന് യെസ് പറഞ്ഞത്- ആവേശം പങ്കുവെച്ച് ഗൗതം മേനോൻ

May 4, 2023

പ്രണയ സിനിമകൾ എന്നും സിനിമ പ്രേമികൾക്ക് ഏറെ പ്രിയമാണ്. സിനിമ ഉണ്ടായ കാലം മുതൽക്കുതന്നെ അത്തരത്തിൽ മനോഹരമായ സിനിമകൾ എല്ലാ ഭാഷകളിലും സംഭവിച്ചിട്ടുണ്ട്. തമിഴിൽ അത്തരത്തിൽ മനോഹര പ്രണയകഥകൾ പറഞ്ഞ് പ്രേക്ഷകരെ ആവേശംകൊള്ളിച്ച സംവിധായകനാണ് ഗൗതം വാസുദേവ മേനോൻ. ഗൗതം മേനോൻ മലയാളത്തിൽ ആദ്യമായി പ്രണയ നായകനായെത്തുകയാണ് അനുരാഗം എന്ന ചിത്രത്തിലൂടെ. ഷഹദ് സംവിധാനം ചെയ്യുന്ന അനുരാഗത്തിന്റെ രചന ചിത്രത്തിലെ നായകനായ അശ്വിൻ ജോസിന്റെതാണ്.

പല തലമുറകളുടെ പ്രണയം പറയുന്ന ചിത്രത്തിന്റെ കഥപറയാൻ ഗൗതം മേനോനെ കാണാൻ പോയ അനുഭവം എഴുത്തുകാരനും സംവിധായകനും പറയുകയാണ്. “വളരെ പേടിയോടെയാണ് അദ്ദേഹത്തെ കാണാൻ പോയത്, എന്നാൽ കൂൾ ആയിട്ടാണ് അദ്ദേഹം സ്വീകരിച്ചത്. കഥ മുഴുവൻ കേട്ട് ഇഷ്ട്ടമായതിന് ശേഷം അദ്ദേഹം ഞങ്ങളോട് ഓകെ പറയുകയാണ് ഉണ്ടായത് “. “പ്രണയ നായകൻമാരെ ഗിറ്റാറുമീട്ടാൻ പഠിപ്പിച്ച സംവിധായകനെ ഈ സിനിമയിലൂടെ പ്രണയിതാവായി അവതരിപ്പിക്കാൻ കഴിഞ്ഞു എന്നത് സന്തോഷം നൽകുന്ന കാര്യമാണ്” ഷഹദും അശ്വിനും പറയുന്നു .

അനുരാഗത്തിൽ ഒരു മ്യൂസിഷന്റെ വേഷമാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ലെനയാണ് ഗൗതം മേനോന്റെ ജോഡിയാകുന്നത്. പ്രണയ സിനിമകളുടെ പൾസറിയുന്ന ഗൗതംമേനോൻ, ‘അനുരാഗം’ സിനിമാ പ്രേമികൾ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തൻ്റെ വിശ്വാസം എന്ന് വ്യക്തമാക്കുന്നു .

ചിത്രത്തിൽ ഗൗതം മേനോൻ അവതരിപ്പിക്കുന്ന കഥാപാത്രം ഗിറ്റാർ മീട്ടി പാടുന്ന ഗാനം നേരത്തെ ട്രെന്റിങ്ങിൽ ഇടം നേടിയിരുന്നു.നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകൾക്കും ആൽബം ഗാനങ്ങൾക്കും സംഗീതമൊരുക്കി പ്രശ്സതനായ ജോയൽ ജോൺസാണ് ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ഗൗതംവാസുദേവ മേനോനും ലെനയ്ക്കും പുറമേ ജോണി ആന്റണി,ദേവയാനി, ഗൗരി ജികിഷന്‍,മൂസി,ദുര്‍ഗകൃഷ്ണ,ഷീല,സുധീഷ്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.

Read Also: പാട്ടുവേദിയിൽ ഒരു രസികൻ പാട്ട് ക്ലാസ്; മേധക്കുട്ടി പാടുന്ന പോലെ തനിക്ക് പോലും പാടാൻ കഴിയില്ലെന്ന് എം.ജി ശ്രീകുമാർ

ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ ലിജോപോളാണ് ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. പാട്ടുകൾ എഴുതിയിരിക്കുന്നത് മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. കലാസംവിധാനം- അനീസ് നാടോടി, പ്രൊജക്റ്റ് ഡിസൈനർ- ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ- സനൂപ് ചങ്ങനാശ്ശേരി,സൗണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൗണ്ട് മിക്സിങ് -ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ- സുജിത്ത് സി.എസ്, മേക്കപ്പ്- അമൽ ചന്ദ്ര, ത്രിൽസ് – മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ- ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവിഷ് നാഥ്,ഡിഐ- ലിജു പ്രഭാകർ, സ്റ്റിൽസ്- ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ്- വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ്- യെല്ലോടൂത്ത്സ്.

Story highlights- gautham menon in anuragam movie