നർത്തന ഭാവങ്ങളിൽ നിറഞ്ഞാടി ലക്ഷ്മി ഗോപാലസ്വാമി- വിഡിയോ

May 18, 2023

തന്റെ കലാപരമായ പ്രവർത്തനങ്ങൾക്ക് പേരുകേട്ട നടിയാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയവും പാട്ടും നൃത്തവുമെല്ലാം ഒരുപോലെ വഴങ്ങുന്ന ലക്ഷ്മി ഗോപാലസ്വാമി മലയാളിയല്ലെങ്കിലും മലയാളത്തിലാണ് അഭിനയിച്ചുതുടങ്ങിയതും സജീവമായതും. എം കെ ഗോപാലസ്വാമിയുടെയും ഡോ ഉമാ ഗോപാലസ്വാമിയുടെയും മകളായി ജനിച്ച ലക്ഷ്മി ബെംഗളൂരുവിലെ വിശ്വേശപുരയിലും ബനശങ്കരിയിലുമാണ് വളർന്നത്. ഒരു നർത്തകിയായും മോഡലായും കന്നഡയിലും മലയാളത്തിലും വലിയ ഹിറ്റുകളിൽ നായികയായും തിളങ്ങിയ ലക്ഷ്മി ഗോപാലസ്വാമി സ്റ്റാർ മാജിക് വേദിയിൽ ചുവടുവെച്ച വിഡിയോ ശ്രദ്ധനേടുകയാണ്.

സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയപ്പോഴാണ് ലക്ഷ്മി ഗോപാലസ്വാമി മനോഹരമായ നൃത്തപ്രകടനം കാഴ്ച്ചവെച്ചത്. അവതാരകയായ ലക്ഷ്മി നക്ഷത്ര നൃത്തം ചെയ്യാമോയെന്ന് ആവശ്യപ്പെട്ട പിന്നാലെ നടി യാതൊരു മടിയുമില്ലാതെ നടി ചുവടുവയ്ക്കുകയായിരുന്നു. അതേസമയം, മുൻപ്, തന്റെ മനോഹരമായ നൃത്തവൈഭവത്തിലൂടെ ലക്ഷ്മി ഗോപാലസ്വാമി ടോപ് സിംഗർ വേദിയിലും വിസ്മയം തീർത്തിരുന്നു.

പാട്ടുവേദിയിൽ നൃത്തം ചെയ്തും പാട്ടുപാടിയും തിളങ്ങിയ ലക്ഷ്മി ആദ്യ സിനിമയുടെ ഓർമ്മകളും പങ്കുവെച്ചിരുന്നു. ‘അരയന്നങ്ങളുടെ വീട്’ എന്ന മലയാള ചിത്രത്തിന് വേണ്ടി മമ്മൂട്ടിയോടൊപ്പമാണ് ലക്ഷ്മി ഗോപാലസ്വാമി ആദ്യമായി അഭിനയലോകത്തേക്ക് എത്തിയത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖമായി എത്തിയപ്പോൾ ഒന്നും തന്നെ അറിയില്ലായിരുന്നു എന്നും എന്താണ് ചെയ്യേണ്ടത് എന്ന് ആശയകുഴപ്പമുണ്ടായി എന്നും നടി പറയുന്നു. ലോഹിത ദാസിന്റെ മുന്നിൽ സെറ്റും മുണ്ടും ഉടുത്ത് ചെന്നപ്പോൾ അദ്ദേഹം നോക്കിയിരുന്നതല്ലാതെ ഒന്നും പറഞ്ഞില്ല.

ആദ്യമായി കണ്ടുമുട്ടിയപ്പോൾ ഒരു വാക്കുപോലും പറഞ്ഞില്ല,ഇവർക്കൊപ്പം എങ്ങനെ പ്രവർത്തിക്കുമെന്ന് ചിന്തിച്ചുവെന്നും ലുക്ക് ടെസ്റ്റിനായി സെറ്റ് മുണ്ടും ധരിച്ചപ്പോൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് തലയാട്ടിയതുമാത്രമേ ഉള്ളുവെന്നും നടി പറയുന്നു.

പിന്നീട് ഷൂട്ടിങ്ങിനിടക്കും എന്താണ് സംഭവിക്കുന്നതെന്നറിയാതെ പരിഭ്രമിച്ചപ്പോഴും ഒരു നിർദേശങ്ങളും നൽകിയതുമില്ല. കൂളായി ഇരിക്കാൻ മാത്രമേ പറഞ്ഞുവെന്നും ലക്ഷ്മി പറയുന്നു. അതുകൊണ്ടാവാം ആദ്യ സിനിമയിൽ നാച്ചുറൽ ആക്‌ടിംഗ്‌ ആയിരുന്നു എന്നും ചിരിയോടെ നടി പറയുന്നു. ലോഹിതദാസ് ഒരു അഭിനയകളരിയാണെന്നു മുൻപും ഒട്ടേറെ അഭിനേതാക്കൾ വ്യക്തക്കിയിട്ടുണ്ട്.

Read Also: ‘ഭൂട്ടാൻ കാണേണ്ടത് മൂന്നു വിധത്തിലാണ്’- യാത്രാനുഭവം പങ്കുവെച്ച് ആൻഡ്രിയ

‘അരയന്നങ്ങളുടെ വീട്’ എന്ന ചിത്രത്തിൽ സീത എന്ന ഉത്തരേന്ത്യക്കാരിയുടെ വേഷമാണ് ലക്ഷ്മി അവതരിപ്പിച്ചത്. മമ്മൂട്ടി അവതരിപ്പിച്ച രവി എന്ന കഥാപാത്രത്തിന്റെ ഭാര്യയായിരുന്നു സീത. രണ്ടു കുട്ടികളുടെ ‘അമ്മവേഷമായിരുന്നു അത്.

Story highlights- lakshmi gopalaswamy star magic performance