കനത്തമഴയിൽ വെള്ളത്തിൽ മുങ്ങി റോഡ്; കുഞ്ഞു സഹോദരിയെ ചുമലിലേറ്റി റോഡ് മുറിച്ചുകടക്കുന്ന സഹോദരൻ- വിഡിയോ

May 29, 2023

സഹോദരസ്നേഹം എന്നത് പലപ്പോഴും പ്രകടിപ്പിക്കാതെ പോകുന്ന ഒന്നാണ്. ചെറുപ്പത്തിൽ എത്ര അടുപ്പമുള്ള സഹോദരീസഹോദരന്മാരായാലും മുതിർന്നാൽ ആ അടുപ്പം നിലനിർത്തണമെന്നില്ല. എന്നാലും ഏതുസമയത്തും സഹോദരങ്ങൾക്ക് ഒരു പ്രശ്നമുണ്ടായാൽ മുതിർന്ന ആൾ ഒപ്പമുണ്ടാകുമെന്നതിൽ സംശയമില്ല. ഇപ്പോഴിതാ, അത്തരത്തിൽ ഉള്ളുതൊടുന്ന ഒരു കാഴ്ച ശ്രദ്ധനേടുകയാണ്.

ഒരു ആൺകുട്ടി തന്റെ ഇളയ സഹോദരിയെ വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന വിഡിയോയാണ് ശ്രദ്ധനേടുന്നത്. സഹോദരിയെ ചുമലിലേറ്റി വളരെ ജാഗ്രതയോടെയാണ്‌ ഈ ആൺകുട്ടി റോഡ് മുറിച്ചുകടക്കുന്നത്. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ട്വിറ്ററിലെ ഒരു പേജാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. 26 സെക്കൻഡ് ദൈർഘ്യമുള്ള ക്ലിപ്പിൽ, ഒരു കൊച്ചുകുട്ടി തന്റെ സഹോദരിയെ പുറകിൽ കയറ്റി വെള്ളക്കെട്ടുള്ള റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നു. ആൺകുട്ടീ ചെരുപ്പ് പോലും മാറ്റിവെച്ചാണ് റോഡ് മുറിച്ചുകടക്കുന്നത്.

“സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം ഏറ്റവും മനോഹരവും ശുദ്ധവുമായ കാര്യമാണ്,” പോസ്റ്റിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്. അടുത്തിടെ രണ്ട് ജ്യേഷ്ഠസഹോദരന്മാർ തങ്ങളുടെ നവജാത ശിശുവായ സഹോദരിയെ ആദ്യമായി കണ്ടുമുട്ടുന്ന ഒരു വിഡിയോ വളരെയധികം ശ്രദ്ധനേടിയിരുന്നു. ഒരു സഹോദരൻ അവളെ തൊട്ടിലിൽ പോയി നോക്കി നിന്നശേഷം സന്തോഷത്തോടെ കരയുകയാണ്. മൂത്ത സഹോദരനാണ് ഇത്. ഇളയ സഹോദരന് സന്തോഷത്താൽ ചിരിയടക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.

Read Also; ഇടിമിന്നിലിനും കാറ്റിനും സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരുമെന്ന് മുന്നറിയിപ്പ്

പലർക്കും സ്വന്തം കുട്ടിക്കാലത്തേക്കുള്ള ഓർമകളാണ് ഈ വിഡിയോ സമ്മാനിച്ചത്. അതേസമയം, അഞ്ച് പെങ്ങന്മാർക്ക് ശേഷം ഉണ്ടായ ഇരട്ട അനിയന്മാരെ കാണാൻ എത്തുന്ന കുഞ്ഞു ചേച്ചിമാരുടെ വിഡിയോ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. സ്നേഹവും കൗതുകവും തുളുമ്പുന്ന ഈ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.

Story highlights- little boy carries his sister on his back and helps her cross a waterlogged road