രണ്ടുപേരും കൂടി എന്റെ മടിയിൽ ഇരുന്നാൽ കാലുണ്ടാകുവോ പിന്നെനിക്ക്?- മേധക്കുട്ടിയുടെ ചോദ്യം ന്യായമാണ്!

മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ . മൂന്നു സീസണുകളായി ഈ ജന പിന്തുണ തന്നെയാണ് ഈ പ്രോഗ്രാമിന്റെ വിജയവും. ഒരു പറ്റം കുട്ടി കലാകാരന്മാരിലൂടെ പ്രേക്ഷകരുടെ സ്വീകരണ മുറികളിലേക്ക് എത്തുമ്പോൾ കുടുംബസദസുകളെ പൊട്ടിചിരിപ്പിക്കുവാനും ആസ്വദിപ്പിക്കുവാനും വേണ്ടുന്നതൊക്കെ ഇതിലുണ്ട്.
കുറുമ്പും കുസൃതിയുമായി വേദിയിലെത്തിയ മേധാ മെഹർ എന്ന ഏവരുടെയും പ്രിയപ്പെട്ട മേധക്കുട്ടിയാണ് ഇത്തവണ വിധികർത്താക്കളെ പൊട്ടിച്ചിരിപ്പിച്ചത്. മേധക്കുട്ടിക്ക് ആദ്യമായി കാതുകുത്തിയത് ഇപ്പോഴാണ്. കാതുകുത്തിയ ശേഷം വേദിയിലേക്ക് എത്തിയ കുറുമ്പി ആ വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുകയാണ്. തനിക്ക് കുത്തിക്കഴിഞ്ഞപ്പോൾ വേണ്ടായിരുന്നു എന്ന് തോന്നിയെന്നൊക്കെ മേധ പറയുന്നു.
അപ്പോഴാണ്, തനിക്കും എം ജി ശ്രീകുമാറിനും കാതുകുത്തണമെന്ന് വിധികർത്താവായ ശരത് പറയുന്നത്. മേധക്കുട്ടിയുടെ മടിയിലിരുത്തി കാതുകുത്തിക്കണം എന്നുപറഞ്ഞതോടെ കുറുമ്പിയുടെ മട്ടുമാറി. രണ്ടുപേരും കൂടി എന്റെ മടിയിൽ ഇരുന്നാൽ കാലുണ്ടാകുവോ പിന്നെനിക്ക്? എന്നൊക്കെയായി ചോദ്യം. വളരെ രസകരമായി മാറിയിരിക്കുകയാണ് ഈ എപ്പിസോഡ്.
Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
മറ്റൊരു എപ്പിസോഡിൽ കണ്ണൂര് നിന്നുള്ള കൊച്ചു ഗായിക മേതികയാണ് പാട്ടുവേദിയിൽ ചിരി പടർത്തിയത്. അതിമനോഹരമായ ആലാപനം കാഴ്ച്ചവെച്ച മേതികക്കുട്ടിയുടെ കുസൃതി നിറഞ്ഞ വർത്തമാനം പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുകയായിരുന്നു. കരാട്ടെ പഠിച്ചിട്ടുണ്ടോയെന്ന് ഗായകൻ എം.ജി ശ്രീകുമാർ ചോദിച്ചതോടെ കരാട്ടെ കാഴ്ച്ച വെയ്ക്കുകയായിരുന്നു മേതികക്കുട്ടി. ഇതോടെ മാർക്ക് കൊടുത്തില്ലെങ്കിൽ നല്ല ഇടി കിട്ടുമെന്ന് അവതാരിക അഭിപ്രായപ്പെട്ടു. വേദിയിൽ ചിരി പടർന്ന ഒരു നിമിഷമായി അത് മാറുകയായിരുന്നു.
Story highlights- medha mehar funny interaction