പാട്ടിൽ മാത്രമല്ല, ഡാൻസിലും വാക്കുട്ടി പുലിയാണ്- വിഡിയോ

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിൽ വിധികർത്താക്കൾ ഏറെ ഇഷ്ടത്തോടെ വാക്കുട്ടി എന്ന് വിളിക്കുന്ന മേദികമോൾ പ്രേക്ഷകരുടെ മനസ്സ് കവർന്ന കുഞ്ഞു ഗായികയാണ്. പാട്ടിലും നൃത്തത്തിലും ഒരുപോലെ മിടുക്കിയാണ് വാക്കുട്ടി. ഇപ്പോഴിതാ, വാക്കുട്ടിയുടെ ഒരു നൃത്ത വിഡിയോ സമൂഹമാധ്യങ്ങളിൽ ശ്രദ്ധേയമാകുകയാണ്.
വിജയ്‌യുടെ ഹിറ്റ് ഗാനത്തിനാണ് വാക്കുട്ടി ചുവടുവയ്ക്കുന്നത്. എല്ലാവരും ഈ കൊച്ചുമിടുക്കിക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. അതേസമയം, പാട്ടുവേദിയിലെ കുറുമ്പിയാണ് വാക്കുട്ടി. അടുത്തിടെ, വാക്കുട്ടിയും പാട്ടുവേദിയിലെ വിധികർത്താവായ ബിന്നി കൃഷ്‌ണകുമാറും തമ്മിൽ നേരത്തെ മറ്റൊരു എപ്പിസോഡിൽ നടന്ന രസകരമായ സംഭാഷണം വേദിയിൽ പൊട്ടിച്ചിരി പടർത്തിയിരുന്നു. പുറത്തു വെച്ച് കണ്ടപ്പോൾ ബിന്നിയാന്റി എന്തിനാണ് ഇത്രയും വലിയ പൊട്ട് തൊടുന്നത് എന്ന് മേദികക്കുട്ടി ചോദിച്ചുവെന്നാണ് ഗായിക പറയുന്നത്. എന്നാൽ താൻ അങ്ങനെ ചോദിച്ചില്ലെന്നാണ് കുഞ്ഞു ഗായിക പറയുന്നത്. പക്ഷെ പിന്നീട് താൻ അങ്ങനെ ചോദിച്ചിരുന്നുവെന്ന് മേദികക്കുട്ടി പറഞ്ഞതോടെ വേദിയിൽ പൊട്ടിച്ചിരി പടരുകയായിരുന്നു.
Read also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
പ്രേക്ഷകരുടെ ഇഷ്‌ട പാട്ടുകാരായി മാറുകയാണ് പാട്ടുവേദിയിലെ കുഞ്ഞു ഗായകർ. കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ മൂന്നാം സീസണിലും വേദിയിലുണ്ട്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.
Story highlights- medhika dance performance