ഇത് കുഞ്ഞ് ‘മീനാച്ചി’- കുട്ടിക്കാല ചിത്രങ്ങളുമായി മീനുട്ടി

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. അഭിനേത്രി എന്നതിലുപരി അവതാരകയായാണ് മീനാക്ഷി ശ്രദ്ധനേടിയിട്ടുള്ളത്. സ്വന്തം വീട്ടിലെ കുട്ടി എന്ന നിലയിലാണ് മലയാളികൾ ഈ മിടുക്കിയെ ഏറ്റെടുത്തിട്ടുള്ളത്. മീനൂട്ടിയുടെ പത്താം ക്ലാസ് വിജയവും മലയാളികൾ ആഘോഷമാക്കിയിരുന്നു. പ്ലസ്സ് വണ്ണിലേക്ക് പ്രവേശനം നേടിയതും മീനാക്ഷി പങ്കുവെച്ചിരുന്നു.
സമൂഹമാധ്യമങ്ങളിൽ സജീവമായ താരം ഇപ്പോഴിതാ, തന്റെ കുട്ടിക്കാല ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ‘കുഞ്ഞ് മീനാച്ചി ഇതാ.. ഇതാണെന്റെ ജീവിതത്തിലെ ഏറ്റവും ക്യൂട്ടായ ഭാഗം..’ എന്ന ക്യാപ്ഷനൊപ്പമാണ് നടി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഫ്ളവേഴ്സ് ടോപ് സിംഗർ അവതാരക എന്ന നിലയിലാണ് മീനാക്ഷി എല്ലാവർക്കും സുപരിചിത.
പത്താം ക്ലാസ്സിൽ മികവാർന്ന വിജയം നേടിയിരുന്നു ഈ മിടുക്കി. എല്ലാ വിഷയങ്ങൾക്ക് എ പ്ലസ് നേടിയാണ് മീനാക്ഷി വിജയം കൈവരിച്ചിരിക്കുന്നത്. ആശംസ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ച് രംഗത്ത് എത്തിയ മീനാക്ഷി കുറിച്ച വാക്കുകളും ശ്രദ്ധനേടിയിരുന്നു. ‘ഒരുപാട് സന്തോഷം അതിലേറെ നന്ദി..പഞ്ഞീടെയും ഇരുമ്പിന്റെയും കാര്യം കണക്കിൽ ചോദിക്കാതിരുന്നതെന്റെ ഭാഗ്യം’- എന്നാണ് മീനാക്ഷി കുറിക്കുന്നത്.
Read aLSO: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
കിടങ്ങൂർ ഗവൺമെന്റ് സ്കൂളിൽ നിന്നും പാസായ മീനാക്ഷി ചെറുപ്പത്തിൽ തന്നെ അഭിനയലോകത്തേക്ക് എത്തിയതാണ്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർത്ഥ പേര്.
Story highlights- meenakshi shares her childhood photos