20 വർഷത്തെ ഇടവേളയ്ക്ക് ശേഷം മാധവന്റെ നായികയായി മീര ജാസ്മിൻ എത്തുന്നു

May 11, 2023

തമിഴ് സിനിമാലോകത്ത് ഏറെ ആഘോഷിക്കപ്പെട്ട താരജോഡിയാണ് മാധവൻ- മീര ജാസ്മിൻ എന്നിവരുടെത്. അധികം സിനിമകളിൽ ഒന്നിച്ച് വേഷമിട്ടിട്ടില്ലെങ്കിലും ഇരുവരും തമ്മിലുള്ള കെമിസ്ട്രി വളരെയധികം ആഘോഷിക്കപ്പെട്ടിരുന്നു. 2002ൽ റൺ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് ആയുധ എഴുത്ത് എന്ന ചിത്രത്തിലും ഇരുവരും വേഷമിട്ടിരുന്നു. ഇപ്പോഴിതാ, 20 വർഷത്തിന് ശേഷം വീണ്ടും മാധവൻ- മീര ജാസ്മിൻ കോംബോ ഒന്നിച്ചെത്തുകയാണ്.

ടെസ്റ്റ് എന്ന ചിത്രത്തിനായാണ് വീണ്ടും ഇരുവരും ഒന്നിക്കുന്നത്. നവാഗത സംവിധായകനായ ശശികാന്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിൻ സിനിമയിൽ സജീവമാകുകയാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് നടി തിരികെയെത്തിയത്. ഒട്ടേറെ സിനിമകളിലൂടെ തന്റെ കഴിവുറ്റ പ്രകടനം കാഴ്ച്ചവെച്ചിട്ടാണ് നടി ഇടവേളയിലേക്ക് പ്രവേശിച്ചത്. 

Read Also: ചിത്രീകരണത്തിനിടെ അപകടം; നടൻ വിക്രമിന് വാരിയെല്ലിന് പരിക്ക്

‘മകൾ’ എന്ന ചിത്രത്തിലാണ് മീരാ ജാസ്മിൻ അവസാനമായി അഭിനയിച്ചത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘മകൾ’ എന്ന ചിത്രത്തിൽ ജയറാം, മീരാ ജാസ്മിൻ, ദേവിക സഞ്ജയ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൗമാരക്കാരിയായ ഒരു മകളുടെ അമ്മയായ ജൂലിയറ്റ് എന്ന കഥാപാത്രത്തെയാണ് മീര ജാസ്മിൻ അവതരിപ്പിച്ചത്. കേരളത്തിൽ താമസിക്കുന്ന ജൂലിയറ്റിന്റെയും മകൾ അപർണയുടെയും വിദേശത്ത് ജോലി ചെയ്യുന്ന ജൂലിയറ്റിന്റെ ഭർത്താവ് നന്ദൻ എന്നിവരുടെ കഥയാണ് ചിത്രം പറഞ്ഞത്.

Story highlights- meera jasmine and madhavan joints hands for new project after 20 years