നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും വലുതാണ്- മോഹൻലാൽ

May 17, 2023

മലയാള സിനിമയിൽ ഹിറ്റുകൾ സമ്മാനിച്ച പ്രശസ്ത നിർമ്മാതാവാണ് പി കെ ആർ പിള്ള. ഇന്നലെയാണ് വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് അദ്ദേഹം വിടപറഞ്ഞത്. 93 വയസായിരുന്നു.തൃശൂർ പട്ടിക്കാട്ടുള്ള വസതിയിൽ വെച്ചായിരുന്നു മരണം സംഭവിച്ചത്. അതേസമയം, അദ്ദേഹത്തിനൊപ്പം ഒട്ടേറെ സിനിമകളിൽ ഭാഗമായ നടനാണ് മോഹൻലാൽ. പി കെ ആർ പിള്ളയുടെ മരണത്തോട് ബന്ധപ്പെട്ട് ഒരു ഓർമ്മക്കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഇദ്ദേഹം.

കുറിപ്പ്;

എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്. കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

Read Also: പാവകൾ നിറഞ്ഞ ദുരൂഹമായൊരു വീട്; ശ്രദ്ധനേടി ചിത്രങ്ങൾ

മോഹൻലാൽ നായകനായ വന്ദനം, ചിത്രം തുടങ്ങിയ അനേകം ചിത്രങ്ങൾ നിർമിച്ചത് പി കെ ആർ പിള്ളയാണ്. വ്യവസായി എന്ന നിലയിലും നടൻ എന്ന നിലയിലും അദ്ദേഹം തന്റെ സാന്നിധ്യം അടയാളപ്പെടുത്തിയിട്ടുണ്ട്. 22 ഓളം ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്. അതിൽ എട്ടെണ്ണം മോഹൻലാൽ നായകനായിട്ടുള്ളതാണ്.

Story highlights- mohanlal about late p k r pillai