ഏറെ ആവശ്യമുള്ളൊരു ഒഴിവുകാലം; കുടുംബസമേതം ഗ്രീസിൽ നവ്യ നായർ

May 16, 2023

മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യ നായർ ഏറ്റവും ഒടുവിൽ വേഷമിട്ടത്.

ഇപ്പോഴിതാ, സിനിമാതിരക്കുകളിൽ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് നടി. മകന്റെ വേനലവധി പ്രമാണിച്ച് കുടുംബസമേതം ഗ്രീസിലാണ് നവ്യ നായർ. ഗ്രീസിലെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ പങ്കുവയ്ക്കാറുണ്ട്. മകൻ സായി കൃഷ്ണയ്ക്കും അച്ഛനമ്മമാർക്കും ഒപ്പമാണ് നവ്യ നായർ ഗ്രീസിലേക്ക് പോയിരിക്കുന്നത്. അതേസമയം, ജാനകി ജാനേ എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

സൈജു കുറുപ്പ് ആയിരുന്നു ചിത്രത്തിൽ നവ്യ നായരുടെ നായകനായി എത്തിയത്. എന്തിനെയും അങ്ങേയറ്റം ഭയമുള്ള ജാനകി എന്ന യുവതിയുടെ കരുത്തുറ്റ പരിണാമത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. അതേസമയം, വിവാഹശേഷമുള്ള നീണ്ട ഇടവേളകഴിഞ്ഞ് ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങിയെത്തിയത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Read Also: ഞാൻ ഒരു ഫോട്ടോ എടുത്തോട്ടെ?; ഹൃദയസ്പർശിയായ വീഡിയോ

6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.

Story highlights- navya nair greece vacation photos