‘വേഗം സുഖമാകട്ടെ..’- നവ്യയെ ആശുപത്രിയിൽ സന്ദർശിച്ച് നിത്യ ദാസ്

മലയാളികളുടെ പ്രിയ നായികമാരാണ് നവ്യ നായരും നിത്യ ദാസും. ഇരുവരും സിനിമയ്ക്ക് അപ്പുറവും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ്. ഇപ്പോഴിതാ, ആശുപത്രിയിൽ പ്രവേശിപ്പിച്ച നവ്യ നായരേ നേരിട്ടെത്തി സന്ദർശിച്ചിരിക്കുകയാണ് നിത്യ ദാസ്. നവ്യയുടെ രോഗവിവരങ്ങൾ പങ്കുവെച്ചിട്ടില്ലെങ്കിലും ‘എത്രയും വേഗം സുഖം പ്രാപിക്കട്ടെ’ എന്ന് കുറിച്ചുകൊണ്ട് നിത്യ ദാസ് ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി പങ്കുവെച്ചിരുന്നു. നവ്യ നായർ ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.
മലയാളികളുടെ പ്രിയ നടിയാണ് നവ്യ നായർ. നാടൻ സൗന്ദര്യവും മുഖശ്രീയുമായി സിനിമ ലോകത്തേക്ക് നവ്യ കടന്നു വന്നത്. പിന്നീട് ഒട്ടേറെ സിനിമകളിൽ വേഷമിട്ട നവ്യ വിവാഹശേഷം സിനിമ ലോകത്ത് നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു. വിവാഹ ശേഷവും നടി സിനിമയിൽ അഭിനയിച്ചെങ്കിലും സജീവമായില്ല. ഇപ്പോൾ ഒരുത്തീ എന്ന ചിത്രത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ് നവ്യ നായർ. ജാനകി ജാനേ എന്ന ചിത്രത്തിലാണ് നവ്യ നായർ ഏറ്റവും ഒടുവിൽ വേഷമിട്ടത്.
സൈജു കുറുപ്പ് ആയിരുന്നു ചിത്രത്തിൽ നവ്യ നായരുടെ നായകനായി എത്തിയത്. എന്തിനെയും അങ്ങേയറ്റം ഭയമുള്ള ജാനകി എന്ന യുവതിയുടെ കരുത്തുറ്റ പരിണാമത്തിന്റെ കഥയാണ് ചിത്രം പങ്കുവയ്ക്കുന്നത്. അതേസമയം, വിവാഹശേഷമുള്ള നീണ്ട ഇടവേളകഴിഞ്ഞ് ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി മടങ്ങിയെത്തിയത്. വി കെ പ്രകാശ് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.
Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ
6 വർഷത്തെ ഇടവേളയ്‌ക്കൊടുവിലാണ് നടി തിരികെയെത്തിയത്. ഇപ്പോൾ യൂട്യൂബ് ചാനലിലും സജീവമാണ് നവ്യ. ഇഷ്ടം എന്ന സിനിമയിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നവ്യ യുവജനോത്സവ വേദിയിൽ നിന്നുമാണ് സിനിമയിൽ എത്തിയത്. യുവജനോത്സവ വേദിയിൽ നിന്നും സിനിമയിലേക്ക് അരങ്ങേറിയ അവസാന നായിക എന്ന് വേണമെങ്കിൽ നവ്യ നായരെ വിശേഷിപ്പിക്കാം. 2010 ൽ വിവാഹിതയായ നവ്യക്ക് ഒരു മകനാണുള്ളത്, സായ് കൃഷ്ണ. മകനൊപ്പമുള്ള നിമിഷങ്ങൾ നവ്യ സ്ഥിരമായി ആരാധകരുമായി പങ്കിടാറുണ്ട്.
Story highlights- nithya das visits navya nair