ഉത്സവത്തിനിടെ ചെണ്ടമേളത്തിനൊപ്പം മനോഹരമായി വയലിൻ വായിച്ച് പെൺകുട്ടി- വിഡിയോ

May 28, 2023

സമൂഹമാധ്യമങ്ങൾ സജീവമായതോടെ വളരെ വേഗത്തിലാണ് വാർത്തകൾ ആളുകളിലേക്ക് എത്തുന്നത്. സാധാരണ ആളുകൾ പോലും അവരുടെ കഴിവുകളിലൂടെ ശ്രദ്ധനേടിയത് സമൂഹമാധ്യമങ്ങളിലൂടെയാണ്. ഇപ്പോഴിതാ, അത്തരത്തിൽ ഒരു വൈറൽ കാഴ്ച ശ്രദ്ധനേടുകയാണ്. കേരളത്തിൽ നിന്നുള്ള കാഴ്ചയാണ് ഇത് എന്നത് മലയാളികളെയും ആവേശത്തിലാഴ്ത്തുന്നു.

ഒരു പെൺകുട്ടി ശ്രുതിമധുരമായി വയലിൻ വായിക്കുന്നതിന്റെ ഒരു വിഡിയോ ഓൺലൈനിൽ വൈറലായിരിക്കുകയാണ്. കേരളത്തിലെ ഒരു ക്ഷേത്രോത്സവത്തിൽ ചെണ്ടമേളത്തിനൊപ്പം മധുരമായി വയലിൻ വായിക്കുകയാണ് പെൺകുട്ടി.

Read also:മേളത്തിന്റെ ആവേശം ദേ, ഈ മുഖത്തുണ്ട്- ചെണ്ടമേളം ആസ്വദിക്കുന്ന കുഞ്ഞുമിടുക്കൻ

സെബി മാത്യു എന്ന ആളാണ് ഇപ്പോൾ വൈറലായ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചത്. വിഡിയോയിൽ ചെണ്ടമേളം സമന്വയിപ്പിച്ച് ഒരു സ്ത്രീ വയലിൻ വായിക്കുന്നത് കാണാം. കേരളത്തിലെ ഒരു ക്ഷേത്രോത്സവത്തിനിടെ ആര്യക്കര ബ്രദേഴ്‌സ് ഗ്രൂപ്പ് അവതരിപ്പിച്ച ചെണ്ട-വയലിൻ ഫ്യൂഷനാണ് വിഡിയോയിലുള്ളത്. വളരെ സുഖകരമാണ് ഈ സംഗീതം കേൾക്കാൻ. സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ചെണ്ട-വയലിൻ ഫ്യൂഷൻ വളരെയധികം പ്രിയപ്പെട്ടതായി മാറി.

Story highlights- oman plays soothing violin with ‘chenda melam’ at temple festival in Kerala