മുട്ട കഴിയ്ക്കാന്‍ മടിയുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പ്രോട്ടീന്‍ ഭക്ഷണങ്ങള്‍
ആരോഗ്യ ഗുണങ്ങളാല്‍ സമ്പന്നമാണ് മുട്ട. അതുകൊണ്ടുതന്നെ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധരും അഭിപ്രായപ്പെടുന്നു. മുട്ടയുടെ വെള്ളയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. മുട്ട കഴിക്കാത്തവര്‍ക്ക് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭ്യമാകില്ല. അതിനാല്‍ സ്ഥിരമായി മുട്ട ഒഴിവാക്കുന്നവര്‍ മറ്റ് ചില പ്രോട്ടീന്‍ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അത്തരം ചില ഭക്ഷണ പദാര്‍ഥങ്ങളെ പരിചയപ്പെടാം.
മുട്ട കഴിക്കാത്തവര്‍ക്ക് മാത്രമല്ല മുട്ട കഴിയ്ക്കുന്നവര്‍ക്കും ഈ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രോട്ടീന്‍ ധാരളമായി അടങ്ങിയിരിയ്ക്കുന്ന കടലയാണ് ഒരു വിഭവം. പ്രോട്ടീന്‍ പുറമെ ഫൈബറും വിറ്റാമിനുകളും കടലയില്‍ ധാരാളമായി അടങ്ങിയിരിയ്ക്കുന്നു. ഭാരം കുറയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവര്‍ക്കും കടല ഡയറ്റിന്റെ ഭാഗമാക്കാം.
മത്തങ്ങ കുരുവും പ്രോട്ടീനാല്‍ സമ്പന്നമാണ്. മുപ്പത് ഗ്രാം മത്തങ്ങക്കുരുവില്‍ ഏകദേശം 8.5 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിയ്ക്കുന്നു. കൂടാതെ ഇരുമ്പ്, സിങ്ക്, ഫൈബര്‍ കണ്ടെന്റുകളും മത്തങ്ങക്കുരുവില്‍ അടങ്ങിയിട്ടുണ്ട്. മത്തങ്ങക്കുരു ചെറിയ അളവില്‍ ഡയറ്റില്‍ ഉല്‍പ്പെടുത്തുന്നത് ഏറെ ആരോഗ്യകരമാണ്.
പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട് പയറുവര്‍ഗങ്ങളിലും. ദിവസവും അല്പം പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. വിശപ്പിനെ ചെറുക്കാനും പയറുവര്‍ഗങ്ങള്‍ കഴിയ്ക്കുന്നത് സഹായിക്കുന്നു. അതുകൊണ്ടുതന്നെ മുട്ട കഴിക്കാന്‍ മടയുള്ളവര്ക്കും ഭാരം കുറയ്ക്കാന്‍ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
Story highlights: Protein rich foods