അർബുദ ബാധിതയായ ആരാധികയുടെ സ്വപ്നം സഫലമാക്കി ഷാരൂഖ് ഖാൻ- കയ്യടിയോടെ സിനിമാലോകം

May 24, 2023

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡ് നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. വലിയ ആരാധകവൃന്ദമുള്ള താരത്തിനെ വെള്ളിത്തിരയിലും നേരിട്ടുമൊക്കെ കാണാൻ ആരാധകർക്ക് ആവേശമാണ്. അദ്ദേഹത്തിന്റെ വീട്ടിനു മുന്നിൽ തടിച്ചുകൂടുന്ന ആരാധകർ സമീപവാസികൾക്ക് നിത്യകാഴ്ചയാണ്. എന്നാൽ, അങ്ങനെയൊന്നും അദ്ദേഹത്തെ നേരിൽ കാണാൻ അവസരമില്ലാത്ത ഒരു ആരാധികയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.

അർബുദ ബാധിതയായ ശിവാനി ചക്രബർത്തിയുടെ വലിയ ആഗ്രഹമായിരുന്നു ഷാരൂഖ് ഖാനെ കാണുക എന്നത്. തന്റെ അവസാന ആഗ്രഹമായാണ് ശിവാനി ഇക്കാര്യം പങ്കുവെച്ചത്. ഇതോടെ ആരാധികയുടെ ആഗ്രഹം സഫലമാക്കിയിരിക്കുകയാണ് ഷാരൂഖ് ഖാൻ. ആഗ്രഹം സാധ്യമാക്കാനായി അദ്ദേഹം വിഡിയോ കോളിൽ എത്തുകയായിരുന്നു. 30 മിനിറ്റോളം അവരോടും കുടുംബത്തോടും ഷാരൂഖ് സംസാരിച്ചു.

Read Also: ‘മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്’; മഹാനടന്മാരെ പ്രശംസിച്ച് ഉപരാഷ്ട്രപതി

മകളെ അനുഗ്രഹിക്കണമെന്ന ശിവാനിയുടെ ആഗ്രഹവും നടൻ സാധ്യമാക്കി. മാത്രമല്ല, ഇവർക്ക് സാമ്പത്തിക സഹായവും ഷാരൂഖ് ഖാൻ വാഗ്ദാനം ചെയ്തു. കൊൽക്കത്തയിൽ എത്തുമ്പോൾ വീട് സന്ദർശിക്കാമെന്നും മകളുടെ വിവാഹത്തിൽ പങ്കെടുക്കാമെന്നും നടൻ ഉറപ്പ് നൽകിയിട്ടുണ്ട്. അതേസമയം, സിനിമാതിരക്കുകളിലാണ് ഷാരൂഖ് ഖാൻ.

 പുതിയതായി പ്രഖ്യാപിക്കപ്പെട്ട ഷാരൂഖ് ഖാൻ ചിത്രങ്ങളിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷയുള്ള മറ്റൊരു ചിത്രമാണ് അറ്റ്ലിയുടെ ‘ജവാൻ.’ തമിഴിൽ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ അറ്റ്ലിയുടെ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ഷാരൂഖ് ഖാൻ ആരാധകർ നോക്കി കാണുന്നത്.

Story highlights- sharukh khan fullfills fan’s last wish