‘ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം..’- സലീംകുമാറിനെ അനുകരിച്ച് ടൊവിനോ തോമസ്

May 23, 2023

മലയാളികളുടെ പ്രിയനായകനാണ് ടൊവിനോ തോമസ്. കുറഞ്ഞ കാലയളവിനുള്ളിൽ മികച്ച കഥാപാത്രങ്ങളിലൂടെ മുന്നേറിയ ടൊവിനോ ഇപ്പോൾ മറ്റു ഭാഷകളിലും സജീവമാണ്. സമൂഹമാധ്യമങ്ങളിലെ സ്ഥിരം സാന്നിധ്യമായ ടൊവിനോ തോമസ് ഇപ്പോൾ പങ്കുവെച്ച വിഡിയോയാണ് ശ്രദ്ധനേടുന്നത്. സിഐഡി മൂസ എന്ന ചിത്രത്തിലെ സലീംകുമാറിന്റെ ക്‌ളൈമാക്‌സ് രംഗം അനുകരിക്കുകയാണ് താരം.

‘ഇനി നമുക്ക് പ്ലെയിൻ പൊക്കിയും താഴ്ത്തിയും കളിക്കാം..’ എന്ന ക്യാപ്ഷനും താരം വിഡിയോയിൽ നൽകിയിരിക്കുന്നു. അതേസമയം, ഒട്ടേറെ സിനിമാതാരങ്ങൾ രസകരമായ ഈ വിഡിയോയ്ക്ക് കമന്റുമായി എത്തിയിരുന്നു. എനിക്കിത് ചെയ്യാതിരിക്കാനാകില്ല എന്നും ടൊവിനോ തോമസ് സലീംകുമാറിനെ ടാഗ് ചെയ്ത് കുറിച്ചിരിക്കുന്നു.

അതേസമയം, നീലവെളിച്ചം, 2018 എന്നീ ചിത്രങ്ങളിലാണ് ടൊവിനോ തോമസ് ഏറ്റവും ഒടുവിൽ അഭിനയിച്ചത്. ആഷിഖ് അബുവും ടൊവിനോ തോമസും ഒന്നിക്കുന്ന ചിത്രമാണ് ‘നീലവെളിച്ചം.’ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കിയാണ് സംവിധായകൻ ആഷിഖ് അബു അതേ പേരിൽ സിനിമ ചെയ്തത്. ചിത്രത്തിന്റെ പശ്ചാത്തലവും 1960 കളാണ്.

Read Also: ‘മമ്മൂട്ടിയോടും മോഹൻലാലിനോടും മതിപ്പുണ്ട്’; മഹാനടന്മാരെ പ്രശംസിച്ച് ഉപരാഷ്ട്രപതി

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 2018. മലയാളികൾ ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും ഭയാനകമായ സംഭവത്തിന് സാക്ഷ്യം വഹിച്ച വർഷമായിരുന്നു 2018- കേരളത്തിലെ ആദ്യ പ്രളയം. സംവിധായകൻ ജൂഡ് ആന്റണി ജോസഫ് ആ സൂപ്പർ ഹീറോകളെ ‘2018’ എന്ന ചിത്രത്തിലൂടെ സ്ക്രീനിലേക്ക് എത്തിച്ചപ്പോൾ ടൊവിനോ തോമസും പ്രധാന വേഷത്തിൽ എത്തി.

Story highlights- tovino thomas imitates salim kumar