‘അമ്മയുടെ കൂടെ വീട്ടിൽ കഴിയാൻ കുറച്ചു സമയം അധികം ഉണ്ടായിരുന്നെങ്കിൽ..’- അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് ടൊവിനോ തോമസ്

നടൻ ടൊവിനോ തോമസ് സിനിമാലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറുകയാണ്. സഹനടനായും വില്ലനായുമെല്ലാം വേഷമിട്ട ടൊവിനോ ഇന്ന് താരമൂല്യമുള്ള യുവ നായകനാണ്. സിനിമയിൽ സജീവമായ സമയത്ത് തന്നെയായിരുന്നു ടൊവിനോയുടെ വിവാഹവും. എല്ലാ വിശേഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുള്ള ടൊവിനോ ഇപ്പോഴിതാ, അമ്മയ്ക്കായി മനോഹരമായ ഒരു പിറന്നാൾ ആശംസ പങ്കുവെച്ചിരിക്കുകയാണ്.
‘അന്താരാഷ്ട്ര മാതൃദിനം കഴിഞ്ഞ് രണ്ട് ദിവസത്തിന് ശേഷം, ഇന്ന് എന്റെ മാതൃദിനം! ‘അമ്മ എന്നിൽ നിങ്ങൾ കണ്ടെത്തിയേക്കാവുന്ന സ്നേഹത്തിന്റെയും അനുകമ്പയുടെയും കരുതലിന്റെയും ഒട്ടുമിക്ക നന്മയുടെയും ഉറവിടമാണ്. അമ്മയുടെ കൂടെ വീട്ടിൽ കഴിയാൻ കുറച്ചു സമയം അധികം ഉണ്ടായിരുന്നെങ്കിൽ എന്ന് മാത്രമാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ അമ്മയുടെ ഗർഭപാത്രത്തിൽ ഒരു അധിക ദിവസം താമസിച്ചിരുന്നു, അത് എല്ലായ്പ്പോഴും അങ്ങനെയാണ്..’- ടൊവിനോ തോമസ് കുറിക്കുന്നു.
അതേസമയം, അച്ഛന്റെയും അമ്മയുടെയും നാല്പതാം വിവാഹവാർഷികത്തിന് മനോഹരമായ ഒരു കുടുംബചിത്രവും കുറിപ്പും നടൻ പങ്കുവെച്ചിരുന്നു. ‘ കൂടുമ്പോൾ ഇമ്പം ഉള്ളത് – കുടുംബം .40 വർഷം മുൻപ് അപ്പനും അമ്മയും തുടങ്ങിയ പ്രസ്ഥാനം ഇന്ന് പടർന്നു പന്തലിച്ചിരിക്കുന്നു !അപ്പയ്ക്കും അമ്മയ്ക്കും 40-ാം വിവാഹവാർഷിക ആശംസകൾ’ – ടൊവിനോ തോമസ് കുറിക്കുന്നു. സകുടുംബമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിയ്ക്കുന്നത്.
Read Also: ഡോക്ടർ വന്ദനയുടെ കുടുംബത്തെ നേരിട്ടെത്തി കണ്ട് മമ്മൂട്ടി
മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ടൊവിനോ തോമസ്.
ജോലിയും ജീവിതവും തമ്മിൽ സന്തുലിതമാക്കി മുന്നോട്ട് പോകാൻ ശ്രമിക്കുന്ന താരം ഇപ്പോൾ യാത്രയിലാണ്. അതേസമയം, നീലവെളിച്ചം,2018 എന്നീ ചിത്രങ്ങളാണ് ടൊവിനോ നായകനായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്.
Story highlights- tovino thomas wishes his mother on her birthday