നിറവയറിൽ വെയ്റ്റ് ലിഫ്റ്റിങ് ചെയ്ത് വിദ്യ ഉണ്ണി- വിഡിയോ

May 24, 2023

നടിയും ദിവ്യ ഉണ്ണിയുടെ സഹോദരിയുമായ വിദ്യ ഉണ്ണി ഏതാനും ചിത്രങ്ങളിൽ മാത്രമേ വേഷമിട്ടിട്ടുള്ളു എങ്കിലും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഇപ്പോഴിതാ, നിറവയറിൽ വെയ്റ്റ് ലിഫ്റ്റിങ് ചെയ്യുന്ന വിദ്യ ഉണ്ണിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. വിഡിയോയ്‌ക്കൊപ്പം നടി നിർദേശങ്ങളും പങ്കുവയ്ക്കുന്നുണ്ട്.

കരുത്തുറ്റ അമ്മയിലൂടെ വളരുന്ന കരുത്തുറ്റ കുഞ്ഞുങ്ങൾ

ദയവായി ശ്രദ്ധിക്കുക ;

  1. നിങ്ങളുടെ ശരീരം പറയുന്നത് എപ്പോഴും കേൾക്കുക..
  2. നിങ്ങളുടെ സ്വന്തം ചിയർ ലീഡർ ആകാൻ മടി കാണിക്കരുത്..
  3. നിങ്ങൾ ഗർഭിണിയാണെങ്കിൽ ഞാൻ ചെയ്യുന്ന വ്യായാമങ്ങൾ പകർത്തരുത്/ ആവർത്തിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ സ്വന്തം നിബന്ധനകൾക്ക് വിധേയമായി നിങ്ങളുടെ സ്വന്തം ഫിറ്റ്നസ് യാത്ര ആരംഭിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഞാൻ ഈ വീഡിയോകൾ നിർമ്മിക്കുന്നത് .നിങ്ങൾ ഗർഭിണിയാണെങ്കിൽ ഏതെങ്കിലും തരത്തിലുള്ള വർക്ക്ഔട്ട് ദിനചര്യകൾ ആരംഭിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ദയവായി നിങ്ങളുടെ ഡോക്ടറെയും പരിശീലകനെയും സമീപിക്കുക.

സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭർത്താവ്.  ചെന്നൈ സ്വദേശിയായ സഞ്ജയ് സിങ്കപ്പൂരില്‍ ടാറ്റ കമ്മ്യൂണിക്കേഷന്‍സിലാണ് ജോലി ചെയ്യുന്നത്. ‘ഡോക്ടര്‍ ലവ്’ എന്ന സിനിമയിലൂടെ മലയാള സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച നടിയാണ് വിദ്യ ഉണ്ണി.അധികം സിനിമകളിൽ എത്താത്ത വിദ്യ നിരവധി സ്റ്റേജ് ഷോകളിലൂടെയും മറ്റും മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ താരമാണ്.

Story highlights- vidhya unni weight lifting video