വൈൻ ഫെസ്റ്റിവൽ ആഘോഷത്തിന്റെ ഭാഗമായി 400 ഡ്രോണുകൾ രാത്രി ആകാശത്ത് അണിനിരന്നപ്പോൾ- വിഡിയോ

June 28, 2023

ഫ്രാൻസിലെ വൈൻ ഫെസ്റ്റിവലിന്റെ ഭാഗമായി ആകാശത്ത് അണിനിരന്ന ഡ്രോണുകൾ കൗതുകക്കാഴ്ചയായി. ജൂൺ 25 ന് സമാപിച്ച ബോർഡോ വൈൻ ഫെസ്റ്റിവലിലാണ് ഒരു ഡ്രോൺ ഷോയ്ക്ക് സാക്ഷ്യം വഹിച്ചത്. അതിന്റെ വിഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ജൂൺ 23 വെള്ളിയാഴ്ചയും 24 ശനിയാഴ്ചയും നടന്ന രണ്ട് സായാഹ്ന പ്രദർശനങ്ങളിൽ 400 ഡ്രോണുകൾ ബോർഡോയുടെ ആകാശത്ത് അലങ്കാരമാകുകയായിരുന്നു. ഗാരോണിന്റെ തീരത്താണ് വൈൻ ഫെസ്റ്റിവൽ നടന്നത്.

വൈൻ ഫെസ്റ്റിവലിൽ നിന്ന് ഇന്റർനെറ്റിൽ പ്രചരിക്കുന്ന അത്തരത്തിലുള്ള ഒരു വിഡിയോയിൽ, സ്റ്റെംഡ് ഗ്ലാസും റെഡ് വൈൻ കുപ്പിയും ഉൾപ്പെടുന്നു. നാനൂറോളം ഡ്രോണുകൾ ഉപയോഗിച്ചാണ് വൈൻ ഫെസ്റ്റിവലിൽ ഇങ്ങനെ പ്രകാശ ഉത്സവം ഒരുക്കിയത്.അതേസമയം, ഏതാനും നാളുകൾക്ക് മുൻപ് ഇങ്ങനെയൊരു ആകാശ കാഴ്ചയ്ക്കിടെ ഡ്രോണുകൾ താഴേക്ക് പതിച്ചത് വൈറലായി മാറിയിരുന്നു.

read Also: 75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’; പദ്ധതിയുമായി ഹരിയാന സർക്കാർ

ചൈനയിലെ ഒരു ഷോപ്പിംഗ് മാൾ ഉദ്‌ഘാടനം ആഘോഷിക്കുന്നതിനായി ഒരു ലൈറ്റ് ഷോ ഒരുക്കി. റിപ്പോർട്ടുകൾ അനുസരിച്ച്, ഹെനാൻ പ്രവിശ്യയിലെ സെങ്‌ഷോ ഹൈടെക് സോണിലെ വാൻഡ പ്ലാസ ഷോപ്പിംഗ് മാളിൽ 200 ലധികം ഡ്രോണുകൾ ആകാശത്തേക്ക് പറന്നുയർന്നാണ് ലൈറ്റ് ഷോ ഒരുക്കിയത്. ലൈറ്റ് ഷോ ആരംഭിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ, ഡ്രോണുകൾ പലതും തകരാറിലായി. പിന്നീട് കൂട്ടമായി ഇവയെല്ലാം നിലത്തേക്ക് പതിച്ചു. ആയിരക്കണക്കിന് ആളുകളാണ് ലൈറ്റ് ഷോ കാണാൻ എത്തിയിരിക്കുന്നത്. ജനങ്ങളുടെ ദേഹത്തേക്കും ഡ്രോണുകൾ പതിച്ചു. ഇതിൽനിന്നും രക്ഷനേടാനായി ആളുകൾ ഓടുകയായിരുന്നു.

Story highlights-  400 drones illuminate the night sky with stunning formation