കുടുംബസമേതം പിറന്നാൾ ആഘോഷമാക്കി റഹ്മാൻ- വിഡിയോ

June 2, 2023

ഒരുകാലത്ത് മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു റഹ്‌മാൻ. മലയാളത്തിൽ കൂടുതലും സഹതാരമായാണ് തിളങ്ങിയതെങ്കിലും തമിഴിൽ നായക വേഷങ്ങളാണ് ചെയ്തിരുന്നത്. 1980കളായിരുന്നു റഹ്മാന്റെ സജീവ കാലഘട്ടം. ഇപ്പോൾ വീണ്ടും മികച്ച വേഷങ്ങളിൽ സിനിമയിൽ തിരക്കേറുകയാണ് റഹ്‌മാന്‌. സിനിമയ്ക്ക് പുറമെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം.

കുടുംബസമേതം പിറന്നാൾ ആഘോഷിക്കുകയാണ് ഇപ്പോൾ റഹ്‌മാൻ. താരത്തിന്റെ പിറന്നാൾ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. വളരെ ലളിതമായ രീതിയിൽ മക്കൾക്കും കൊച്ചുമകനും ഒപ്പമായിരുന്നു റഹ്‌മാന്റെ ജന്മദിന ആഘോഷം. ‘എന്റെ ജന്മദിനത്തിൽ’ എന്ന കുറിപ്പിനൊപ്പമാണ് റഹ്‌മാൻ വിഡിയോ പങ്കുവെച്ചത്.

അതേസമയം, റഹ്‌മാൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഒട്ടേറെ ചിത്രങ്ങളാണ് അണിയറയിൽ പുരോഗമിക്കുന്നത്. ‘പൊന്നിയിൻ സെൽവൻ 2’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ റഹ്‌മാൻ വേഷമിട്ടത്.

Read Also: സത്യത്തിൽ ഇപ്പോൾ ആരാണ് സോറി പറയേണ്ടത്..?- പൊട്ടിച്ചിരിപ്പിച്ച് ഒരു രസികൻ പരാതി പറച്ചിൽ

തമിഴ്, മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ വേഷങ്ങൾ ചെയ്തിട്ടുണ്ട് റഹ്‌മാൻ. എൺപതുകളിലും തൊണ്ണൂറുകളിലും മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു റഹ്‌മാൻ. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് ചുവടുമാറിയതോടെ മലയാളത്തിൽ ഇടവേള വന്നു. നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു.

Story highlights- actor rahman celebrates his birthday