‘ഇപ്പോൾ സ്‌കൂളിൽ പോകുന്ന കുട്ടികളൊന്നും വീട്ടിൽ ഇല്ല’- ഹൃദ്യമായ കുറിപ്പുമായി അഹാന കൃഷ്ണ

June 9, 2023

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് അഹാന കൃഷ്‌ണ. സിനിമകളോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും സജീവമാണ് താരം. വലിയ ആരാധക വൃന്ദമാണ് താരത്തിന് ഇൻസ്റ്റാഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഉള്ളത്. അഭിനയം പോലെ തന്നെ അഹാനയുടെ നൃത്തവും പാട്ടുമൊക്കെ ആരാധകർ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിക്കാറുള്ളത്. അഹാനയെപോലെ ജനപ്രിയരാണ് സഹോദരിമാരും. ഇപ്പോഴിതാ, ഏറ്റവും ഇളയ സഹോദരി ഹൻസികയ്‌ക്കൊപ്പമുള്ള ഒരു സ്‌കൂൾ ഓർമ്മ പങ്കുവയ്ക്കുകയാണ് അഹാന കൃഷ്ണ.

അഹാനയുടെ കുറിപ്പ്;

ഹൻസുവിന്റെ ഒന്നാം ക്ലാസിലെ ഒന്നാം ദിവസവും 12-ാം ക്ലാസിലെ അവസാന ദിവസവും! ♥️ 2011 / 2023 ഇപ്പോൾ സ്‌കൂളുകൾ വീണ്ടും തുറന്ന് എല്ലാ കുട്ടികളും സ്‌കൂളിലേക്ക് മടങ്ങിയെത്തിയപ്പോൾ, 14 വർഷം എപ്പോഴാണ് കടന്നുപോയതെന്ന് ഞാൻ ഇപ്പോഴും അത്ഭുതപ്പെടുന്നു, ഹാൻസുവും സ്‌കൂൾ പൂർത്തിയാക്കി, ഇപ്പോൾ സ്‌കൂളിൽ പോകുന്ന കുട്ടികളൊന്നും വീട്ടിൽ ഇല്ല! സമയം തീർച്ചയായും പറക്കുന്നു! നിങ്ങൾ ആശ്ചര്യപ്പെടുന്നെങ്കിൽ .. അത് 15 വയസ്സുള്ള ഞാനാണ് (എന്റെ പ്രിയപ്പെട്ട FILA ചെരിപ്പും ഫാസ്‌ട്രാക്ക് വാച്ചും ധരിച്ച്) എന്റെ പതിനൊന്നാം ക്ലാസ് ക്ലാസുകൾ ആരംഭിക്കാൻ തയ്യാറായി നിൽക്കുന്നതാണ്’- അഹാന കുറിക്കുന്നു.

 അതേസമയം, കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകപ്രീതി നേടിയ താരമാണ് അഹാന കൃഷ്ണ. ‘ഞാന്‍ സ്റ്റീവ് ലോപ്പസ്’ എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ ചലച്ചിത്ര അഭിനയ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി തുടങ്ങി താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ച സിനിമയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

അഭിനയത്തിനൊപ്പം പാട്ടിലും നൃത്തത്തിലുമെല്ലാം പ്രതിഭ തെളിയിച്ചിട്ടുണ്ട് താരം. സൈബര്‍ ഇടങ്ങളിലും സജീവമായ അഹാന പലപ്പോഴും പാട്ടും നൃത്തവും വീട്ടു വിശേഷങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുമുണ്ട്. അടുത്തിടെ അഹാന സംവിധാനം നിർവഹിച്ച തോന്നൽ എന്ന മ്യൂസിക് ആൽബവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- ahaana krishna about hansika