ഈ പെൺകുട്ടിക്ക് നിങ്ങൾ അവിടെയും സ്നേഹം നൽകണം- ഐശ്വര്യ ലക്ഷ്മി

June 25, 2023

ഒട്ടേറെ ചിത്രങ്ങളിലാണ് അടുത്തിടെയായി നടി ഐശ്വര്യ ലക്ഷ്മി വേഷമിടുന്നത്. വിവിധ ഭാഷകളിലായി അടുപ്പിച്ചുള്ള റിലീസുകൾ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ സഹപ്രവർത്തകർക്കും ഐശ്വര്യ ലക്ഷ്മിയെകുറിച്ച് പറയാനുള്ളത് ചെറിയ കാര്യങ്ങളല്ല. നടിയുടെ സമീപകാല റിലീസുകളിലൊന്നായ ‘അമ്മു’ ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകളെക്കുറിച്ചുള്ള പ്രസക്തമായ ഉള്ളടക്കമായിരുന്നു പങ്കുവെച്ചത്.

ഇൻസ്റ്റഗ്രാം,ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങളിൽ സജീവമായ നടി ഇപ്പോഴിതാ, ട്വിറ്ററിലും സജീവമാകുകയാണ്. ഹൃദ്യമായ കുറിപ്പിലൂടെയാണ് ട്വിറ്റർ സാന്നിധ്യം ഐശ്വര്യ ലക്ഷ്മി അറിയിച്ചത്. ‘ഒരു ട്വിറ്റർ അക്കൗണ്ട് വേണമെന്ന് ഈ പെൺകുട്ടിക്ക് തോന്നിയിരിക്കുന്നു. ഇവിടെ ലഭിച്ച സ്നേഹം നിങ്ങൾ വാൾക്ക് അവിടെയും നൽകും എന്ന് പ്രതീക്ഷിക്കുന്നു.’ ഐശ്വര്യ ലക്ഷ്മി കുറിക്കുന്നു.

കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്ന ‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയായിരുന്നു ഐശ്വര്യയുടെയും വലിയ റിലീസ്. ചരിത്ര വിജയമാണ് മണി രത്നത്തിന്റെ ചിത്രം നേടിയത്. റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് ഒടിടിയിൽ റിലീസ് ചെയ്‌തപ്പോഴും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

Read Also; അസഹനീയമായ ചൂടിൽ മരുഭൂമിയിൽ തളർന്നുവീണ് ഒട്ടകം; രക്ഷകനായി എത്തി ലോറി ഡ്രൈവർ

ഏപ്രിൽ 28 ന് തിയേറ്ററുകളിലെത്തിയ രണ്ടാം ഭാഗത്തിലും ഐശ്വര്യ പ്രധാന വേഷത്തിൽ ആയിരുന്നു. അതേ സമയം ലോക സിനിമയിലെ തന്നെ പ്രശസ്‌ത സംവിധായകരിലൊരാളായ മണി രത്നത്തിന്റെ സ്വപ്‌ന സിനിമയാണ് പൊന്നിയിൻ സെൽവൻ. 500 കോടി രൂപ മുതൽ മുടക്കിലൊരുങ്ങിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്തത്. ഒരു ബ്രഹ്മാണ്ഡ സിനിമയായി ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വലിയൊരു ദൃശ്യവിസ്മയമാണ് പ്രേക്ഷകർക്കായി ഒരുക്കിവെച്ചത്.

Story highlights- aiswarya lakshmi twitter account update