ഇത് ഹംസധ്വനിയുടെ ഒഡീഷൻ- വിഡിയോ പങ്കുവെച്ച് അഖിൽ സത്യൻ

June 7, 2023

സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ ഒരുക്കുന്ന ഫഹദ് ഫാസിലിന്റെ ‘പാച്ചുവും അത്ഭുത വിളക്കും’ ഹിറ്റായി മാറിയിരിക്കുകയാണ്. ചിത്രത്തിൽ നായികയായി എത്തിയത് അഞ്ജന ജയപ്രകാശ് ആണ്. തമിഴിൽ ഹിറ്റ് ചിത്രങ്ങളിലും സീരീസുകളിലും ഭാഗമായ മലയാളിയാണ് അഞ്ജന. ആദ്യമായി മലയാളത്തിൽ അഭിനയിച്ച ചിത്രമാണ് ‘പാച്ചുവും അത്ഭുത വിളക്കും’. ഇപ്പോൾ ചിത്രത്തിലേക്ക് അഞ്ജനയെ തീരുമാനിക്കാൻ കാരണമായ ഒഡീഷൻ വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ.

ഹംസധ്വനി എന്ന കഥാപാത്രത്തെയാണ് അഞ്ജന അവതരിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റായ ഒരു രംഗം തന്നെയായിരുന്നു അഞ്ജന ഒഡീഷനും അവതരിപ്പിച്ചത്. ഈ വിഡിയോ ആണ് അഖിൽ സത്യൻ പങ്കുവെച്ചത്. ഫഹദ് ഫാസിലിന് പുറമെ വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, മുകേഷ്, ഇന്നസെന്റ്, വിനീത്, ഇന്ദ്രൻസ്, അൽത്താഫ് സലിം, മോഹൻ അകാശെ, പിയൂഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ എന്നിവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്.

Read also: മരണം മുന്നിൽകണ്ട അമ്മയുടെ അവസാന ആഗ്രഹം സഫലമാക്കി മകൻ- ഉള്ളുതൊട്ടൊരു കാഴ്ച

സേതു മണ്ണാർകാട് നിർമ്മിച്ച ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. രാജ് ശേഖറും മനു മഞ്ജിത്തും ചേർന്നാണ് വരികൾ രചിച്ചിരിക്കുന്നത്. അതേസമയം, സത്യൻ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്തിരുന്ന അഖിൽ സത്യൻ നേരത്തെ നിരവധി ഡോക്യൂമെന്ററികൾ സംവിധാനം ചെയ്തിട്ടുണ്ട്. രാജ്യാന്തര ബഹുമതികൾ അടക്കം നേടിയതാണ് അഖിലിന്റെ ഡോക്യുമെന്ററി.

Story highlights- anjana jayaprakash’s audition video