ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയൊരുക്കിയ ബോളിവുഡ് താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ ശ്രദ്ധനേടുന്നു

June 18, 2023

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ് ഇപ്പോൾ എല്ലായിടത്തെയും പ്രധാന സംസാരവിഷയം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ന്, സമൂഹമാധ്യമങ്ങളിലൂടെ AIയുടെ അനന്ത സാദ്ധ്യതകൾ വളരെയേറെ ചർച്ചയാകുന്നുണ്ട്. ഇപ്പോഴിതാ, ബോളിവുഡ് താരങ്ങൾ കുട്ടികളായി പ്രത്യക്ഷപ്പെടുന്ന ഒരു രൂപമാറ്റം ശ്രദ്ധനേടിയിരിക്കുകയാണ്. ആലിയ ഭട്ട, സോനം കപൂർ എന്നിവരൊക്കെയാണ് AI വഴി കുട്ടികളായിരിക്കുന്നത്.

ഗോകുൽ പിള്ള എന്ന കലാകാരനാണ് ഇൻസ്റ്റഗ്രാമിൽ ഈ പോസ്റ്റ് ഷെയർ ചെയ്തത്. അതിൽ ബോളിവുഡ് താരങ്ങളുടെ കുട്ടിക്കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങളാണുള്ളത്. ആലിയ ഭട്ടും രൺബീർ കപൂറും മുതൽ സാറാ അലി ഖാനും സുഹാന ഖാനും വരെ ചിത്രങ്ങളിലുണ്ട്. രസകരമായ ചിത്രങ്ങൾക്ക് കമന്റും ലൈക്കുമായി സോനം കപൂറും എത്തി.

അതേസമയം, AI യുടെ സൃഷ്ടിയാണെന്ന് വെളിപ്പെടുത്തിയ ഒരു യുവാവിന്റെ പ്രൊഫൈൽ അടുത്തിടെ ജനപ്രീതി നേടിയിരുന്നു. ആദിത്യ അയ്യർ എന്നാണ് ഈ പ്രൊഫൈലിന്റെ പേര്. വളരെക്കാലം മുൻപ് സൃഷ്ടിച്ചതാണ് ഈ അക്കൗണ്ട്. എന്നാൽ, ഫെബ്രുവരി ആദ്യമാണ് ഈ അക്കൗണ്ടിൽ ആദ്യത്തെ ചിത്രം പോസ്റ്റ് ചെയ്തത്. ചിത്രം എത്തിയതോടെ കാലക്രമേണ ഈ യുവാവിന്റെ ആരാധകർ വളർന്നു.

Read also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

ആദിത്യ അയ്യർ എന്ന അക്കൗണ്ട് ഓൺലൈനിൽ എത്തി കുറച്ച് ദിവസങ്ങൾക്ക് ശേഷം, ആളുകൾ “കൃത്രിമ” മനുഷ്യനെ കണ്ടുപിടിക്കാൻ തുടങ്ങുകയും ചെയ്തു.മികച്ച താടിയെല്ലും പേശീബലവുമുള്ള ഒരു ഉത്തമ ഇന്ത്യൻ പുരുഷനായാണ് അയ്യർ സങ്കൽപ്പിക്കപ്പെടുന്നത്. പൂർണ്ണവളർച്ചയെത്തിയ,നന്നായി പരിപാലിക്കുന്ന മുഖരോമങ്ങളും ആദിത്യ അയ്യർ എന്ന യുവാവിന് നൽകിയിരിക്കുന്നു. ആദിത്യ പാചകം ചെയ്യുന്ന ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

Story highlights- Artist shares AI-generated pics of Bollywood stars as kids