‘ചെമ്പഴുക്കാ, ചെമ്പഴുക്കാ..’- എം ജി രാധാകൃഷ്ണൻ റൗണ്ടിൽ താരമായി ഭാവയാമി

June 24, 2023

മലയാളി പ്രേക്ഷകരുടെ സ്വീകരണമുറികളിൽ സന്തോഷത്തിന്റെയും പൊട്ടിചിരിയുടെയും നിമിഷങ്ങൾ സമ്മാനിക്കുന്ന പരിപാടിയാണ് എന്നും ഫ്ളവേഴ്സ് ടോപ് സിംഗർ. കുട്ടിപ്പാട്ടുകാരുടെ പാട്ടുകൾക്ക് ആരാധകരേറെയാണ്. ആടിയും പാടിയും കുസൃതികാണിച്ചും കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെയും നാമേവരെയും കളിചിരികളുടെ ലോകത്തേക്കെത്തിക്കുകയാണ് ഈ കൊച്ചു കുരുന്നുകൾ.

കുട്ടികുറുമ്പുകളുടെ മറുപടിക്ക് മുൻപിൽ പലപ്പോളും വിധികർത്താക്കളും അവതാരകരും പകച്ചു പോകാറുണ്ട്. ഇപ്പോഴിതാ, പാട്ടിലൂടെ വിസ്മയിപ്പിക്കുകയാണ് ഈ മിടുക്കി. എം ജി രാധാകൃഷ്ണൻ റൗണ്ടിൽ ചെമ്പഴുക്കാ, ചെമ്പഴുക്കാ..’ എന്ന ഗാനം ആലപിച്ചാണ് ഭാവയാമി താരമാകുന്നത്. പാട്ടിനു ശേഷം പതിവുപോലെ കുറുമ്പുകാണിക്കാനും ഈ മിടുക്കി മറന്നില്ല.

Read Also: 75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’; പദ്ധതിയുമായി ഹരിയാന സർക്കാർ

അതേ സമയം കഴിഞ്ഞ രണ്ട് സീസണുകളിലും ഉണ്ടായിരുന്നത് പോലെ ഒരു കൂട്ടം പ്രതിഭാധനരായ കുഞ്ഞു പാട്ടുകാർ ഈ സീസണിലും ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിലുണ്ട്. മൂന്നാം സീസണിലേക്ക് കടന്നിരിക്കുന്ന പ്രേക്ഷകരുടെ പ്രിയപ്പെട്ട സംഗീത പരിപാടിയായ ഫ്‌ളവേഴ്‌സ് ടോപ് സിംഗർ വേദിയിൽ ഒരു കൂട്ടം കുരുന്ന് പ്രതിഭകളാണ് ഇത്തവണയും എത്തിയിരിക്കുന്നത്. വിസ്‌മയിപ്പിക്കുന്ന പ്രകടനമാണ് പാട്ടുവേദിയുടെ മൂന്നാം സീസണിലെ മത്സരാർത്ഥികളും കാഴ്ച്ചവെയ്ക്കുന്നത്.

Story highlights- bhavayaami sings chembazhukka song