കൊല്ലം സുധിയുടെ ഓർമ്മകളുമായി ഇടറുന്ന കാലുകളോടെ ബിനു അടിമാലി സ്റ്റാർ മാജിക് വേദിയിൽ- വിഡിയോ

June 29, 2023

കൊല്ലം സുധി ഹാസ്യലോകത്ത് നികത്താനാകാത്ത നഷ്ടമായാണ് വിടപറഞ്ഞിരിക്കുന്നത്. ഒട്ടേറെ വേദികളിൽ ഇനിയും ചിരി നിറയ്ക്കാൻ ബാക്കിയാക്കി, ഒരുപാട് സ്നേഹിതർക്ക് നൊമ്പരമായാണ് ഈ വേർപാട്. ഫ്‌ളവേഴ്‌സ് ടി വിയിലെ സ്റ്റാർ മാജിക്കിലൂടെ ആരാധകരെ സമ്പാദിച്ച കൊല്ലം സുധി അവസാനമായി വേദി പങ്കിട്ടതും സ്റ്റാർ മാജിക് താരങ്ങൾക്കൊപ്പം 24 കണക്റ്റ് സമാപന വേദിയിൽ ആയിരുന്നു.

സുധിക്കൊപ്പം സഞ്ചരിച്ച ബിനു അടിമാലി, മഹേഷ് കുഞ്ഞുമോൻ എന്നിവർക്കും അപകടത്തിൽ പരിക്കേറ്റിരുന്നു. ഇപ്പോഴിതാ, കാലിലെ പ്ലാസ്റ്റർ അഴിച്ചതിന് ശേഷം സ്റ്റാർ മാജിക് വേദിയിലേക്ക് എത്തിയിരിക്കുകയാണ് ബിനു അടിമാലി. ചിരിമാത്രം നിറയുന്ന സ്റ്റാർ മാജിക് വേദി ഇത്തവണ നൊമ്പരത്തോടെയാണ് ബിനു അടിമാലിയെ വരവേറ്റത്. കൊല്ലം സുധിയുടെ ഓർമ്മകളാണ് വേദിയിൽ ബിനു അടിമാലി അധികവും പങ്കുവെച്ചത്. മറന്നിട്ടുവേണ്ടേ ഓർമ്മിക്കാൻ എന്നാണ് സുഹൃത്തിനെ കുറിച്ച് ബിനു അടിമാലി പറഞ്ഞത്.

Read Also: 75 വയസ്സുള്ള മരങ്ങൾക്ക് സംരക്ഷണം നൽകിയാൽ ‘പെൻഷൻ’; പദ്ധതിയുമായി ഹരിയാന സർക്കാർ

തുടരെ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്ന ബിനു അടിമാലി ഇത്രയധികം നിശബ്ദനായി കണ്ടത് ആദ്യമായാണ്. സ്വന്തമായി ഒരു വീട് എന്ന സ്സ്വപ്നവും ബാക്കിയാക്കിയാണ് കൊല്ലം സുധി വിടപറഞ്ഞത്. പ്രേക്ഷകരെ ഹാസ്യത്തിലൂടെ കയ്യിലെടുത്ത സിനിമാ നടനും ഫ്ളവേഴ്‌സ് ടിവി താരവുമായ കൊല്ലം സുധി വാഹനാപകടത്തിൽ ജൂൺ അഞ്ചിനാണ് വാഹനാപകടത്തിൽ മരണപ്പെട്ടത്. തൃശൂർ കയ്പമംഗലം പനമ്പിക്കുന്നിൽ വച്ചാണ് അപകടമുണ്ടായത്. താരം സഞ്ചരിച്ച വാഹനം പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.

Story highlights- binu adimali back to star magic