കാത്തിരിപ്പോടെ ആരാധകർ; ഫഹദ് ഫാസിലിന്റെ ധൂമം ലിറിക്‌സ് വിഡിയോ സോങ് പുറത്തിറങ്ങി

June 14, 2023

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസിൽ. പാച്ചുവും അത്ഭുത വിളക്കും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എത്തുന്ന ഫഹദ് ഫാസിൽ ചിത്രം ആണ് ധൂമം. ഫഹദ് ഫാസിൽ പ്രധാന വേഷത്തിലെത്തുന്ന ധൂമത്തിന്റെ ലിറിക്‌സ് വിഡിയോ സോങ് പുറത്തിറങ്ങി. ഫഹദിന്റെ കരിയറിലെ ഏറ്റവും വലിയ ബിഗ് ബജറ്റ് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം ഒരേ സമയം പുറത്തിറങ്ങും.

കെ.ജി.എഫ്, കാന്താര,എന്നീ വമ്പൻ സുപ്പർ ഹിറ്റ് ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. പവൻ കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. “മഹേഷിന്റെ പ്രതികാരം” എന്ന ചിത്രത്തിനു ശേഷം ഫഹദും അപർണയും ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് ഇത്. റോഷൻ മാത്യു, വിനീത്,അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു.

Read Also: വിഷാദരോഗവും അൽസ്ഹൈമേഴ്‌സും ബാധിച്ച മുതിർന്നവർക്ക് ആശ്വാസമാവുന്ന മൃഗങ്ങൾ; ഹൃദയം തൊടുന്ന കാഴ്ച്ച-വിഡിയോ

നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ട്രെയിലറും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത ട്രെയ്‌ലർ ഏറെ പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകുന്നത്. മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് “ധൂമം” തിയേറ്ററുകളിൽ എത്തിക്കുന്നത്.

കന്നടയിൽ യൂ-ടേൺ, ലൂസിയ എന്നീ ചിത്രങ്ങൾ ഒരുക്കിയ പവൻകുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രം ജൂൺ 23 നു പാൻ ഇന്ത്യൻ റിലീസായി തിയ്യേറ്ററുകളിൽ എത്തും. പ്രീത ജയരാമൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം.എഡിറ്റർ സുരേഷ് അറുമുഖൻ, പൂർണചന്ദ്ര തേജസ്വിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. കാർത്തിക് ​ഗൗഡയും വിജയ് സുബ്രഹ്മണ്യവുമാണ് ക്രിയേറ്റീവ് പ്രൊഡ്യൂസർമാർ .

ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട് അനീസ് നാടോടി, കോസ്റ്റ്യൂം പൂർണിമ രാമസ്വാമി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷിബു സുശീലൻ, ലൈൻ പൊഡ്യൂസർ കബീർ മാനവ്, ആക്ഷൻ ഡയറക്ടർ ചേതൻ ഡി സൂസ, ഫാഷൻ സ്റ്റൈലിഷ്റ്റ് ജോഹ കബീർ . ചീഫ് അസോസിയേറ്റ് ഡയറക്ടർ ശ്രീകാന്ത് പുപ്പല . സ്ക്രിപ്റ്റ് അഡ്വൈസർ ജോസ്മോൻ ജോർജ്.പി ആർ ഓ മഞ്ജു ഗോപിനാഥ്. മാർക്കറ്റിംഗ് കൺസൾട്ടൻന്റ് ബിനു ബ്രിങ് ഫോർത്ത്.

Story highlights- Dhoomam lyrics video song release