ക്ലാസ്സിക്കൽ ലുക്കും ഡെനിം സ്റ്റൈലും- ചിത്രങ്ങളുമായി ദിവ്യ ഉണ്ണി

June 15, 2023

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ ഉണ്ണി. നൃത്തത്തിലും അഭിനയത്തിലും ഒരുപോലെ മികവ് പുലർത്തുന്ന ദിവ്യ ഉണ്ണി വിവാഹശേഷം സിനിമയിൽ സജീവമല്ല. നൃത്തം എന്നും ഹൃദയത്തോട് ചേർത്തുപിടിക്കുന്ന താരം അമേരിക്കയിൽ ഇപ്പോൾ ഡാൻസ് സ്‌കൂൾ നടത്തുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ ദിവ്യ ഉണ്ണി ഇപ്പോഴിതാ, വേറിട്ടൊരു സ്റ്റൈൽ ലുക്ക് പങ്കുവയ്ക്കുകയാണ്.

ടൈംസ് സ്‌ക്വയറിൽ നൃത്തവേഷത്തിൽ നിൽക്കുകയാണ് നടി. ഒപ്പം ഡെനിം ജാക്കറ്റുമുണ്ട്. ട്രഡീഷണൽ & മോഡേൺ മിക്സിലാണ് ദിവ്യ ഉണ്ണിയുടെ ലുക്ക്. ‘എക്കാലത്തെയും ക്ലാസിക്കൽ പ്രകടനത്തിന് മുമ്പ്’ എന്ന ക്യാപ്ഷനൊപ്പമാണ് ദിവ്യ ഉണ്ണി ചിത്രം പങ്കുവെച്ചത്.

അതേസമയം, മക്കളുടെ വിശേഷങ്ങളെല്ലാം ദിവ്യ ഉണ്ണി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. അതേസമയം, മകളുടെ വിശേഷങ്ങൾ ദിവ്യ സമൂഹമാധ്യമങ്ങളിൽ പതിവായി പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഐശ്വര്യ എന്നാണ് മകളുടെ പേര്. ഐശ്വര്യയെ കൂടാതെ അർജുൻ, മീനാക്ഷി എന്നിങ്ങനെ രണ്ടു മക്കളും കൂടി ദിവ്യ ഉണ്ണിക്ക് ഉണ്ട്.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി അമ്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് ദിവ്യ ഉണ്ണി. എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള താരത്തിന്റെ അരങ്ങേറ്റം. പ്രണയവര്‍ണ്ണങ്ങള്‍, ആകാശഗംഗ തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Story highlights- divya unni traditional- modern combo