ക്ഷണിക്കപ്പെട്ടവരാരും വന്നില്ല; അഞ്ചു വയസുകാരിയുടെ പിറന്നാൾ ആഘോഷമാക്കി അപരിചിതർ- വിഡിയോ

June 23, 2023

മക്കളുടെ ആഗ്രഹങ്ങൾ നടത്തികൊടുക്കുന്നതിൽ പരമാവധി ശ്രദ്ധചെലുത്തുന്നവരാണ് മാതാപിതാക്കൾ. കൊച്ചുകുട്ടികളായിരിക്കുമ്പോൾ അവർക്ക് പിറന്നാൾ പാർട്ടികളൊക്കെയായിരിക്കും സന്തോഷം പകരുക. ഇപ്പോഴിതാ, അത്തരത്തിൽ മകളുടെ അഞ്ചാം പിറന്നാളിന് ഒരു ‘അമ്മ ഒരുക്കിയ ആഘോഷമാണ് ശ്രദ്ധനേടുന്നത്. ചിലപ്പോൾ വലിയൊരു ദുഖത്തിലേക്ക് പോകുമായിരുന്ന ആ പിറന്നാൾ പാർട്ടി അപരിചിതർ ചേർന്ന് ഗംഭീരമാക്കിയതായി കുട്ടിയുടെ ‘അമ്മ ഇൻസ്റാഗ്രാമിലൂടെ പങ്കുവയ്ക്കുന്നു.

തന്റെ കൊച്ചു പെൺകുട്ടിയുടെ അഞ്ചാം പിറന്നാൾ പാർട്ടിക്ക് മുഴുവൻ ക്ലാസിനേയും ക്ഷണിച്ചിട്ടും കുട്ടികളാരും എത്താതിരുന്നപ്പോൾ ആ അമ്മയുടെ ഹൃദയം തകർന്നു. ടെക്‌സാസിൽ നിന്നുള്ള നാല് കുട്ടികളുടെ അമ്മയായ ലെക്‌സ് ഫിറ്റ്‌സ്‌ജെറാൾഡ് തന്റെ മകൾ വില്ലയ്‌ക്കായി അടുത്തുള്ള ഒരു ബർഗർ റെസ്റ്റോറന്റിൽ പാർട്ടി സംഘടിപ്പിച്ചു. കൂടാതെ ട്രീറ്റുകളും ഗെയിമുകളും കൊണ്ട് മേശകളൊക്കെ അലങ്കരിച്ചു. എന്നാൽ 20 മിനിറ്റ് കഴിഞ്ഞിട്ടും ആരുംവരാതായപ്പോൾ ലെക്‌സ് നിരാശയിലേക്ക് കൂപ്പുകുത്തി.

Read Also: ‘പഴയതിലും ശക്തമായി ഞാൻ തിരിച്ചുവരും’- എല്ലാവർക്കും നന്ദി അറിയിച്ച് മഹേഷ് കുഞ്ഞുമോൻ

എന്നാൽ പെട്ടെന്ന് ഒരു മാർഗം അവർക്ക് തോന്നി. ഒരു പ്രാദേശിക ഫേസ്ബുക്ക് ഗ്രൂപ്പിൽ മകളുടെ അവസ്ഥ പങ്കുവെച്ചുകൊണ്ട് അവർ പോസ്റ്റ് ഇട്ടു. ആരെങ്കിലും വരൻ തയ്യാറാണോ എന്ന് ആരാഞ്ഞു. ഭാഗ്യവശാൽ, സമീപത്തുള്ള നിരവധി കുടുംബങ്ങൾ കൈയിൽ സമ്മാനങ്ങളുമായി വേഗംതന്നെ ഇവിടേക്ക് മക്കളെയും കൂട്ടി എത്തി. ഇവരെയാരെയും അവർക്ക് വ്യക്തിപരമായി അറിയില്ലായിരുന്നു. എന്തായാലും എല്ലാവരും സമ്മാനങ്ങളുമായി എത്തി ആ കൊച്ചുപെൺകുട്ടിയുടെ മനസ് നോവാതെ പിറന്നാൾ ഗംഭീരമാക്കി. കുട്ടിയുടെ അമ്മയാണ് ചിത്രങ്ങളും വിഡിയോകളുമായി ഈ വിശേഷം പങ്കുവെച്ചത്.

Story highlights- eartbreaking moment nobody turns up to little girl’s 5th birthday party