പ്രണയവും പരിഭവവും പങ്കുവെച്ച് വയോധിക ദമ്പതികൾ; ഉള്ളുനിറയ്ക്കുന്ന കാഴ്ച

June 21, 2023

സമൂഹമാധ്യമങ്ങളിലൂടെ ഒട്ടേറെ കാഴ്ചകൾ ദിവസേന ശ്രദ്ധേയമാകാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും, കണ്ണുനീരണിയിക്കാനും പാകമായ ഇത്തരം കാഴ്ചകൾ എപ്പോഴും ഹൃദയത്തിൽ ഇടം നേടാറുമുണ്ട്. ഇപ്പോഴിതാ, നിങ്ങളുടെ മനസ് നിറയ്ക്കാനുള്ള ഒരു കാഴ്ച സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്. പ്രായമായ ദമ്പതികളാണ് വിഡിയോയിലുള്ളത്.

വാർധക്യത്തിന്റെ കഠിനതകളിൽ തളർന്ന് വോക്കിംഗ് സ്റ്റിക്കിന്റെ സഹായത്തിൽ നടക്കുന്ന ഒരു വ്യക്തിയാണ് വീഡിയോയിലുള്ളത്. അരികിൽ ഭാര്യയുമുണ്ട്. ജോലി തിരക്കുകളിൽ ഇരിക്കുന്ന ഭാര്യയെ സ്നേഹപൂർവ്വം പരിഭവങ്ങൾ പറഞ്ഞും കുസൃതി കാട്ടിയും ചൊടിപ്പിക്കുകയാണ് ഇദ്ദേഹം. തിരക്കിനിടയിൽ നമുക്ക് നഷ്ട്ടമായി പോകുന്ന ഇത്തരം കാഴ്ചകൾ മനസ്സുനിറയ്ക്കുമെന്നതിൽ തർക്കമില്ല.

ഏതാനും നാളുകൾ മുൻപ് ഭർത്താവിന് ഭക്ഷണം വാരിനൽകുന്ന ഭാര്യയുടെ വിഡിയോ ശ്രദ്ധനേടിയിരുന്നു. ഒരു വിവാഹ വിരുന്നിൽ പങ്കെടുക്കുന്ന ഇവർ ഭക്ഷണം കഴിക്കുകയാണ്. അവശനായ ഭർത്താവിന് ഭക്ഷണം വാരിക്കൊടുക്കുകയാണ് ഭാര്യ. ഒരേ ഇലയിൽ ഭക്ഷണം പങ്കുവയ്ക്കുന്ന വൃദ്ധ ദമ്പതിമാരുടെ വിഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. അവരിലെ പ്രണയവും കരുതലുമാണ് ശ്രദ്ധേയമാകുന്നത്. മനോഹരമാണ് ഈ കാഴ്ച. ഒരേ ഇലയിൽ ഊണ് കഴിക്കുകയാണ് ഇരുവരും. ചോറും കറികളുമൊക്കെ പരസ്പരം പങ്കുവെച്ച് മറ്റൊന്നും ശ്രദ്ധിക്കാതെ അവർ അവരുടേതായ ലോകത്താണ്.

Read Also: കോട്ടകളും പുരാതന നിർമിതികളും നിറഞ്ഞ പതിനാലാം നൂറ്റാണ്ടിലേക്ക് യാത്രപോകാം; ലോകത്തിലെ ഏറ്റവും മനോഹരമായ ഗ്രാമം

അതേസമയം, തിരക്കേറിയ മെട്രോയ്ക്കുള്ളിൽ ഒരു വ്യക്തി തന്റെ ഭാര്യയുമൊത്ത് ഒരു സെൽഫി പകർത്താൻ ശ്രമിക്കുന്ന കാഴ്ച അടുത്തിടെ വളരെയേറെ ശ്രദ്ധനേടിയിരുന്നു. ഇൻസ്റ്റാഗ്രാമിൽ വൈറലായ വിഡിയോയിൽ, ഇവർ ഒരുമിച്ച് മെട്രോയിൽ യാത്ര ചെയ്യുന്നത് കാണാം. അതിനിടയിൽ ഭാര്യയെ വിളിച്ച് സെൽഫി പകർത്തുകയാണ് ഇദ്ദേഹം. വളരെ ഹൃദ്യമാണ് ഈ കാഴ്ച. ഇത്തരം കാഴ്ചകൾ എപ്പോഴും ആളുകളുടെ ഹൃദയം നിറയ്ക്കും.

Story highlights- Elderly Bengali couple’s cute antics