ജീവനക്കാരുടെ ഉത്പാദനക്ഷമത വർദ്ധിപ്പിക്കാൻ കസേരകൾ ഒഴിവാക്കി; വൈറലായി പോസ്റ്റ്

June 12, 2023

ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ ഓഫീസുകളിൽ പലതരത്തിലുള്ള പുതിയ രീതികൾ ആവിഷ്കരിക്കാറുണ്ട്. എന്നാൽ ഒരു സ്റ്റോറിൽ ജീവനക്കാരുടെ ഉത്പാദനക്ഷമത കൂട്ടാൻ സ്റ്റോറിൽ നിന്ന് കസേരകൾ നീക്കം ചെയ്യാൻ ഉത്തരവിട്ടിരിക്കുകയാണ് തൊഴിലുടമ. ഉപഭോക്താക്കൾക്കുള്ള കസേരകൾ അപ്പോഴും ഉണ്ടായിരുന്നെങ്കിലും ജീവനക്കാർ ഉപയോഗിച്ചിരുന്ന കസേരകൾ ഒഴിവാക്കിയിരുന്നു. റെഡ്ഡിറ്റിലാണ് സംഭവത്തെ കുറിച്ച് പോസ്റ്റ് ചെയ്തത്. റെഡ്ഡിറ്റ് ഉപയോക്താവ് കസേരയുടെ പുറകിൽ ഒരു കുറിപ്പ് ഒട്ടിച്ചിരിക്കുന്ന ചിത്രമാണ് പങ്കിട്ടിരിക്കുന്നത്. അതിൽ “ജീവനക്കാരുടെ ഉപയോഗത്തിനല്ല” എന്നാണ് എഴുതിയിരിക്കുന്നത്.

ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ വേണ്ടി ബ്രേക്ക് ടൈമിൽ ഇരിക്കാനും കസേരകളില്ല ഇപ്പോൾ. “ജീവനക്കാർ ഇരിക്കാതിരിക്കാൻ ഉടമകൾ സ്റ്റോറിലെ എല്ലാ കസേരകളും വലിച്ചെറിഞ്ഞു,” എന്ന അടികുറിപ്പോടെയാണ് പോസ്റ്റ് പങ്കിട്ടിരിക്കുന്നത്.

Read Also: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിലിരുന്ന യാത്രക്കാരന് ‘ഹൈ ഫൈവ്’ നൽകി കരടി- രസകരമായ വിഡിയോ

“ഇന്ന് ജോലിയിൽ കയറിയപ്പോൾ കസേരകൾ കാണാനില്ല. ഉപഭോക്താക്കൾക്കായി മുൻവശത്തെ കസേരകൾ ഇപ്പോഴും ലഭ്യമാണ്. എന്നാൽ ജോലിയില്ലാത്ത സമയത്തും ഇടവേള സമയത്തും ജീവനക്കാർ ഉപയോഗിക്കുന്ന എല്ലാ കസേരകളും നീക്കം ചെയ്തിട്ടുണ്ട്. സ്റ്റോറിന്റെ പിൻഭാഗത്ത് ഇപ്പോഴും ഒരു കസേര ലഭ്യമാണ്. എന്നാൽ അത് ഉടമയ്ക്കുള്ളതാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഇതുപോലെയുള്ള തൊഴിലുടമകൾ ഒരു ജീവനക്കാരെപോലും അർഹിക്കുന്നില്ല എന്നും ഇത് ശരിയായ രീതിയല്ല എന്നും തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Story highlights- Employer removes chairs from store to ‘increase productivity’