‘സാമ്പത്തികമോർത്ത് പേടിക്കണ്ട, ചേട്ടനെപോലെ ഞാൻ കൂടെയുണ്ട്’; മഹേഷിന് കാവലായി ഗണേഷ് കുമാർ

June 26, 2023

കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലാണ് ഒപ്പമുണ്ടായിരുന്ന ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും. ഇരുവർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മഹേഷിന്റെ മുഖത്തും പല്ലുകൾക്കുമായിരുന്നു പരിക്കേറ്റത്. ദീർഘമായ ഒരു സർജറിയിലൂടെ പരിക്കുകൾ ഭേദമാക്കി വിശ്രമത്തിലാണ് മഹേഷ് കുഞ്ഞുമോൻ. 

ഇപ്പോഴിതാ, മഹേഷിന് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരിക്കുകയാണ് ഗണേഷ് കുമാർ. നേരിട്ടെത്തി കണ്ടാണ് മഹേഷിന് അദ്ദേഹം ആത്മവിശ്വാസം പകർന്നത്. ‘ഒന്നുകൊണ്ടും പേടിക്കേണ്ട, എന്ത് ആവശ്യത്തിനും ഞാനുണ്ട്. ഒരു ചേട്ടനോട് ചോദിക്കുന്നത് പോലെ എന്നോട് ചോദിക്കാം, ഞാന്‍ ഡോക്ടര്‍മാരോട് സംസാരിക്കുന്നുണ്ട്.എത്ര വലിയ തുക ചെലവാകുന്ന ചികില്‍സ ആണെങ്കിലും നമുക്ക് ചെയ്യാം’ എന്നാണ് ഗണേഷ് കുമാർ പറഞ്ഞത്.

Read Also: ‘പഴയതിലും ശക്തമായി ഞാൻ തിരിച്ചുവരും’- എല്ലാവർക്കും നന്ദി അറിയിച്ച് മഹേഷ് കുഞ്ഞുമോൻ

24 ന്യൂസിനോടാണ് മഹേഷ് അപകടത്തിന് ശേഷം ആദ്യമായി പ്രതികരിച്ചത്. പ്രാർത്ഥനകൾക്ക് നന്ദിയും അറിയിക്കുന്നുണ്ട്. പഴയതിലും ശക്തമായി തിരികെയെത്തും എന്നാണ് മഹേഷ് പരിക്കുകൾ ഭേദമായി വരുന്ന അവസ്ഥയിൽ പങ്കുവയ്ക്കുന്നത്. അനുകരണകലയിൽ വളരെയധികം ശ്രദ്ധ നേടിയ താരമാണ് മഹേഷ് കുഞ്ഞുമോൻ. രാഷ്ട്രീയ നേതാക്കൾക്കും സിനിമ താരങ്ങൾക്കും ഉൾപ്പെടെ നിരവധിപ്പേരുടെ ശബ്ദം വളരെ മനോഹരമായി മഹേഷ് അനുകരിച്ചുകഴിഞ്ഞു. അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് സംസാരിക്കുന്ന പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ സംഭാഷണം വളരെ രസകരമായ രീതിയിൽ മഹേഷ് അവതരിപ്പിച്ചിരുന്നു.

Story highlights- ganesh kumar visits mahesh kunjumon