ജീൻസ്‌ കഴുകാതെ വീണ്ടും ധരിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ..

June 23, 2023

ഏറ്റവും സൗകര്യപ്രദമായ ഒരു വസ്ത്രമായി മാറിയിരിക്കുകയാണ് ജീൻസ്. സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെ ജീൻസിനോടുള്ള പ്രണയം നിലനിൽക്കുന്നു. വളരെ സുരക്ഷിതമായ അനുഭൂതിയാണ് ജീൻസ്‌ നൽകുന്നത്. മാത്രമല്ല, യാത്രക്കൊക്കെ പോകുമ്പോൾ ഒരു ജീൻസും കുറെ അധികം ഷർട്ടുകളോ ടോപ്പുകളോ കയ്യിൽ കരുതിയാൽ പാക്കിങ്ങും സുഖകരമായി.

ജീൻസ്‌ നല്ല കട്ടിയുള്ള മെറ്റീരിയൽ ആയതിനാൽ കുറച്ചധികം തവണ ഉപയോഗിച്ച ശേഷമാണ് മിക്കവാറും ആളുകളും കഴുകാറുള്ളത്. പക്ഷെ അങ്ങനെ ചെയ്യുന്നത് ജോലി കുറയ്ക്കുമെന്ന് മാത്രമേ ഉള്ളു, ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കും.

Read Also: ‘പഴയതിലും ശക്തമായി ഞാൻ തിരിച്ചുവരും’- എല്ലാവർക്കും നന്ദി അറിയിച്ച് മഹേഷ് കുഞ്ഞുമോൻ

ജീൻസ് കഴുകാതെ ഉപയോഗിക്കുന്നതിന്റെ ദോഷങ്ങൾ ഇതൊക്കെയാണ്. കേരളത്തിലെ കാലാവസ്ഥക്ക് ജീൻസ്‌ അത്ര അനുയോജ്യമല്ല. ഇതിൽ വിയർപ്പ് തങ്ങിയിരുന്നു ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കും. ചൊറിച്ചിൽ, വരട്ട് ചൊറി ,ചൂടുകുരു തുടങ്ങി വലിയ പ്രശ്നങ്ങളിലേക്ക് വരെ ഇങ്ങനെയുള്ള ഉപയോഗം നയിക്കുന്നു. അതിനാൽ ജീൻസ്‌ കഴുകാതെയുള്ള എളുപ്പവഴി നിങ്ങളെ പ്രതിസന്ധിയിലാക്കും.

Story highlights- Health problems when wearing jeans again without washing