ആലിയ ഭട്ടിന്റെ ഹോളിവുഡ് അരങ്ങേറ്റം- ‘ഹാർട്ട് ഓഫ് സ്റ്റോൺ’ ട്രെയ്‌ലർ

June 19, 2023

ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ആവേശത്തിലാണ് നടി ആലിയ ഭട്ട്. ഗാൽ ഗാഡോട്ട്, ജാമി ഡോർനൻ, ആലിയ ഭട്ട് എന്നിവർ അഭിനയിച്ച ആക്ഷൻ ചിത്രം ‘ഹാർട്ട് ഓഫ് സ്റ്റോൺ’ഒ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കി. ഹോളിവുഡിൽ പ്രത്യക്ഷപ്പെടുന്ന ചുരുക്കം ചില ബോളിവുഡ് നടിമാരിൽ ഒരാളാണ് ആലിയ ഭട്ട്.

ആഗോള സുരക്ഷയ്ക്ക് ഭീഷണിയാകാൻ സാധ്യതയുള്ള നൂതന സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന രഹസ്യ സംഘടനയായ ചാർട്ടറിലെ രഹസ്യ അംഗമായ റേച്ചൽ സ്റ്റോൺ എന്ന ചാരയായാണ് ഗാൽ ഗാഡോട്ട് ചിത്രത്തിൽ അഭിനയിക്കുന്നത്. ചാർട്ടറിന്റെ ഏറ്റവും ശക്തമായ ആയുധം മോഷ്ടിക്കുന്ന സാങ്കേതിക വിദഗ്ദ്ധയായ ഹാക്കർ കേയ ധവാൻ ആയി ആലിയ ഭട്ട് അഭിനയിക്കുന്നു. ചാർട്ടർ സംരക്ഷിക്കാൻ റേച്ചലും അതിന്റെ രഹസ്യങ്ങൾ തുറന്നുകാട്ടാൻ കേയയും ശ്രമിക്കുന്നതിനാൽ ഇരുവരും ബദ്ധവൈരികളായാണ് ട്രെയിലറിൽ കാണാൻ സാധിക്കുന്നത്.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

ട്രെയിലറിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിത്രം 2023 ഓഗസ്റ്റ് 11 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. “ഇത് എന്റെ ആദ്യത്തെ ഹോളിവുഡ് ചിത്രാനുഭവമായിരുന്നു, ഞാൻ ആദ്യമായി ഒരു ആക്ഷൻ സിനിമ ഷൂട്ട് ചെയ്യുന്നതിനാൽ എനിക്ക് ഒരുപാട് ജോലി ഉണ്ടായിരുന്നു. പക്ഷെ ആ സമയം ഞാൻ ഗർഭിണിയാണ്, അതിനാൽ എനിക്ക് കൈകാര്യം ചെയ്യാൻ ഒരുപാട് കാര്യങ്ങളും ഉണ്ടായിരുന്നു. പക്ഷേ, അവർ അത് എനിക്ക് തടസ്സമില്ലാത്തതും എളുപ്പവും സൗകര്യപ്രദവുമാക്കി. എന്നോട് എത്ര മനോഹരമായി, എത്ര നന്നായി പെരുമാറി എന്നത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത കാര്യമാണ്,” ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

Story highlights-heart of stone trailer