‘വീണ്ടെടുക്കാനുള്ള പാതയിലാണ്..’- ആരോഗ്യസ്ഥിതി പങ്കുവെച്ച് ഖുശ്‌ബു

June 24, 2023

നടിയും രാഷ്ട്രീയ പ്രവർത്തകയുമായ ഖുശ്ബു പ്രേക്ഷകർക്ക് സുപരിചിതയാണ്. എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്ന ഖുശ്‌ബു ഇപ്പോഴിതാ, ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പങ്കുവയ്ക്കുകയാണ്. ഖുശ്ബു തന്റെ സോഷ്യൽ മീഡിയ പേജിൽ ആശുപത്രി കിടക്കയിൽ നിന്ന് ഒരു ചിത്രം പോസ്റ്റ് ചെയ്തു.

സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഖുശ്ബു തന്റെ ജീവിതത്തെക്കുറിച്ച് അപ്ഡേറ്റ് ചെയ്യാറുണ്ട്. ട്വിറ്ററിൽ ചിത്രം പങ്കുവെച്ചുകൊണ്ട് ഖുശ്‌ബു കുറിക്കുന്നു, “വീണ്ടെടുക്കാനുള്ള പാതയിലാണ്! എന്റെ കോക്സിക്‌സ് എല്ലിന് (ടെയിൽ ബോൺ) വീണ്ടും ഒരു ശസ്ത്രക്രിയ നടത്തി. അത് പൂർണ്ണമായും സുഖപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.” നടി വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ കമന്റ് ചെയ്യുന്നുണ്ട്.

Read Also: പകർച്ചപ്പനി ഭീഷണിയായി വളരാതിരിക്കാൻ നാട് ഒറ്റക്കെട്ടായി രംഗത്തിറങ്ങണം; മുഖ്യമന്ത്രി

തൊണ്ണൂറുകളിൽ മലയാളം, കന്നഡ, ഹിന്ദി ഭാഷകൾക്ക് പുറമെ തമിഴിലും തെലുങ്കിലും മുൻനിര നായികയായിരുന്നു ഖുശ്ബു. ബാലതാരമായി തന്റെ കരിയർ ആരംഭിച്ച നടി പെട്ടെന്നുതന്നെ ജനപ്രിയ നായികയായി മാറി. ടിവി സീരിയലുകളിലും റിയാലിറ്റി ഷോ അവതാരകയായും താരം പ്രവർത്തിച്ചിട്ടുണ്ട്. 2000ൽ സംവിധായകൻ സുന്ദർ സിയെ നടി വിവാഹം ചെയ്തു. ഇവർക്ക് രണ്ടു പെണ്മക്കളാണ് ഉള്ളത്.

Story highlights- khushbu shares her health update