കുഞ്ഞ് ഇസുവിനൊപ്പം റൈഡർ ചാക്കോച്ചൻ- ശ്രദ്ധനേടി വിഡിയോ

June 19, 2023

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് കുഞ്ചാക്കോ ബോബൻ. ചോക്ലേറ്റ് റൊമാന്റിക്ക് ഹീറോ എന്ന നിലയിൽ തുടക്കകാലത്ത് ഏറെ ആരാധകരെ സൃഷ്ടിച്ച താരം ഇന്ന് വളരെ മികച്ച ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കവരുകയാണ്. കുഞ്ചാക്കോ ബോബനെപോലെതന്നെ ജനപ്രിയനാണ് മകൻ ഇസഹാക്കും. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ഇസഹാക്ക് പിറന്നത്.

ഇസുവിന്റെ വിശേഷങ്ങളെല്ലാം കുഞ്ചാക്കോ ബോബൻ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, മകനൊപ്പമുള്ള വിഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ. മകന്റെ കളിവണ്ടിയിൽ റൈഡറായിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ഒപ്പം ഇസുവും ഉണ്ട്. മഹേഷ് നാരായണന്റെ ‘അറിയിപ്പാ’ണ് ചാക്കോച്ചന്റേതായി ഏറ്റവും അവസാനമായി പുറത്തു വന്ന ചിത്രം. ലൊകാർണോ രാജ്യാന്തര ചലച്ചിത്ര മേളയിലടക്കം പ്രശംസ നേടിയ ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായികയായി അഭിനയിച്ചിരിക്കുന്നത്. ഡിസംബർ 16 നാണ് ചിത്രം നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും റിലീസ് ചെയ്‌തത്‌.

Read Also: ഇത് പിറന്നാൾ സമ്മാനം; വാർഷിക ദിവസം കൊച്ചി മെട്രോയിൽ എവിടെ പോകാനും ഈ തുക!

അതേ സമയം കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘ന്നാ താൻ കേസ് കൊട്’ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റായി മാറുകയായിരുന്നു. രതീഷ് ബാലകൃഷ്‌ണ പൊതുവാളാണ് ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത്‌. നായകൻ കുഞ്ചാക്കോ ബോബന്റെ ഒരു വൈറൽ ഡാൻസോട് കൂടിയാണ് ചിത്രം ശ്രദ്ധേമായി മാറിയത്. “ദേവദൂതർ പാടി..” എന്ന ഗാനത്തിന് ചുവട് വെച്ച കുഞ്ചാക്കോ ബോബൻ വളരെ ചെറിയ സമയം കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. ചടുലമായ ചുവടുകളുമായി ഗാനത്തിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ ഗാനത്തേയും താരത്തിന്റെ പ്രകടനത്തെയും ഏറ്റെടുത്തത്. കൊഴുമ്മൽ രാജീവൻ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.

Story highlights- kunchacko boban shares funny video with son