‘ഒരിക്കൽ ബുഡാപെസ്റ്റിൽ..’- ശ്രദ്ധനേടി സ്റ്റൈലിഷ് ലുക്കിൽ മമ്മൂട്ടി പങ്കുവെച്ച ചിത്രങ്ങൾ

മലയാളത്തിന്റെ മെഗാ താരമായ മമ്മൂട്ടിക്ക് സമൂഹമാധ്യമങ്ങളിലും വലിയ ആരാധക വൃന്ദമാണുള്ളത്. അദ്ദേഹം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ മമ്മൂട്ടിയുടെ മറ്റൊരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ‘ഒരിക്കൽ ബുഡാപെസ്റ്റിൽ..’ എന്ന ക്യാപ്ഷനൊപ്പമാണ് മമ്മൂട്ടി സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം, റോഷാക്കാണ് മമ്മൂട്ടി കമ്പനിയുടേതായി അവസാനമായി പുറത്തു വന്ന ചിത്രം. സമീപകാലത്ത് മലയാള സിനിമ ലോകം ഏറ്റവും കൂടുതൽ ചർച്ച ചെയ്ത ചിത്രമാണ് ‘റോഷാക്ക്.’ മമ്മൂട്ടി എന്ന മഹാനടന്റെ അമ്പരപ്പിക്കുന്ന പ്രകടനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരേ പോലെ ഏറ്റുവാങ്ങി തിയേറ്ററുകളിൽ വലിയ വിജയമായി മാറുകയായിരുന്നു ചിത്രം. റിലീസ് ചെയ്ത ദിവസം മുതൽ വലിയ പ്രശംസയാണ് ‘റോഷാക്ക്’ നേടിയത്.
അതേസമയം, മമ്മൂട്ടിയെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതൽ – ദി കോർ’. സിനിമയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിൽ മമ്മൂട്ടിയും ജ്യോതികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആദർശ് സുകുമാരനും പോൾസൺ സ്കറിയയും ചേർന്ന് രചിച്ചിരിക്കുന്ന ഈ ചിത്രം ഒരു എന്റർടെയ്നർ ആണെന്ന് പറയപ്പെടുന്നു.
Read Also: 69 വർഷത്തിന് ശേഷം വീണ്ടുമൊരു ഒത്തുകൂടൽ; ആടിയും പാടിയും മനം കീഴടക്കി ‘1954 ബാച്ച്’
അതേസമയം, ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന റിയലിസ്റ്റിക് ഡ്രാമ ചിത്രത്തിലൂടെ സംവിധായകൻ തന്റെ കഴിവ് തെളിയിച്ചതിനാൽ ‘കാതൽ – ദി കോർ’ പ്രേക്ഷകർക്കിടയിൽ ഉയർന്ന പ്രതീക്ഷയിലാണ്. മമ്മൂട്ടി, തമിഴ് താരം ജ്യോതിക എന്നിവരിൽ നിന്ന് വ്യത്യസ്തവും ശക്തവുമായ പ്രകടനം ചിത്രം പുറത്തെടുക്കുമെന്ന് പ്രേക്ഷകരും പ്രതീക്ഷിക്കുന്നു.
Story highlights-mammootty’s stylish look